കേരളം

kerala

ETV Bharat / jagte-raho

ജാമ്യം ലഭിച്ചില്ല; ജയിലില്‍ തടവുകാരന്‍ ആത്മഹത്യ ചെയ്തു - Pune

പൂനെയിലെ ഇൻഡാപൂരിൽ തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് തടവുകാരനായ സിദ്ധാർഥ് കാംബ്ലെയുടെ ആത്മഹത്യ

ജാമ്യം ലഭിച്ചില്ല; ജയിലില്‍ തടവുകാരന്‍ ആത്മഹത്യ ചെയ്തു

By

Published : Oct 10, 2019, 5:07 PM IST

പൂനെ:യെർവാഡ സെൻട്രൽ ജയിലിൽ തടവുകാരൻ ആത്മഹത്യ ചെയ്തു. പൂനെയിലെ ഇൻഡാപൂരിൽ തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് ആത്മഹത്യ. ഇന്നലെ തടവുകാരനായ സിദ്ധാർഥ് കാംബ്ലെ അടിവസ്ത്രത്തിന്‍റെ ചരട് ഉപയോഗിച്ച് ജയിലിനുള്ളിൽ തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പൂനെ പൊലീസ് പറഞ്ഞു. കൊലപാതകശ്രമക്കേസിൽ പ്രതിയായ കാംബ്ലെക്ക് അടുത്തിടെ സെഷൻ കോടതിയും ജാമ്യം നിഷേധിച്ചിരുന്നു. ഈ മാസം എട്ടിന് അർജുൻ മഹാദേവ് നിസാരഡെ എന്ന മറ്റൊരു തടവുകാരന്‍ അബദ്ധത്തിൽ ജയിലിലെ വാട്ടർ സ്റ്റോറേജ് ടാങ്കിൽ വീണ് മരിച്ചിരുന്നു. രണ്ട് സംഭവങ്ങളുമായി ബന്ധപ്പെട്ട് യെർവാഡ പൊലീസ് സ്റ്റേഷനിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്പൊകുകയാണെന്നും പൊലീസ് പറഞ്ഞു.

ABOUT THE AUTHOR

...view details