പോപ്പുലർ ഫിനാൻസ് തട്ടിപ്പ്: മൂന്നാമത്തെ കേസിലും പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി - പോപ്പുലർ ഫിനാൻസ് തട്ടിപ്പ് വാര്‍ത്ത
കോന്നി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 56 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പിലാണ് അറസ്റ്റ്.
പോപ്പുലർ ഫിനാൻസ് തട്ടിപ്പ്: മൂന്നാമത്തെ കേസിലും പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തു
പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് തട്ടിപ്പില്‍ മൂന്നാമത്തെ കേസിലും പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കോന്നി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 56 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പിലാണ് അറസ്റ്റ്. പ്രതികളെ മൂന്നാമത്തെ കേസിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഈ കേസിൽ പ്രതികളെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം കോടതിയിൽ കസ്റ്റഡി അപേക്ഷ സമർപ്പിച്ചു.