പാലക്കാട്: കുത്തനൂരിൽ യുവാവിനെ കനാലിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി. എയ്യംകാട് സ്വദേശി മണികണ്ഠന്‍റെ മകൻ പ്രവീൺ (22) ആണ് മരിച്ചത്. യുവാവിന്‍റെ ശരീരത്തിലും മുഖത്തും മുറിവുകളുണ്ട്. കൊലപാതകമാണോയെന്ന് സംശയിക്കുന്നതായി നാട്ടുകാർ പറഞ്ഞു.
പാലക്കാട് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി - യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
എയ്യംകാട് സ്വദേശി മണികണ്ഠന്‍റെ മകൻ പ്രവീണാണ് മരിച്ചത്. യുവാവിന്‍റെ ശരീരത്തിലും മുഖത്തും മുറിവുകളുണ്ട്
പാലക്കാട് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
ഇന്നലെ വൈകിട്ട് മുതല്‍ പ്രവീണിനെ കാണാനില്ലായിരുന്നു. വൈകിട്ട് വീട്ടിൽ എത്തിയിരുന്നില്ല. തുടർന്ന് രാവിലെ നാട്ടുകാർ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എയ്യംകാട് ഭാഗത്തേക്ക് പോകുന്ന റോഡിന് സമീപമുള്ള ചെറിയ കനാലിനോട് ചേർന്നാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് സംഭവ സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികൾക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.