കേരളം

kerala

ETV Bharat / jagte-raho

പാകിസ്ഥാനിൽ ആശുപത്രിയില്‍ ചാവേറാക്രമണം; മൂന്ന് പേര്‍ കൊല്ലപ്പെട്ടു - ചാവേർ ആക്രമണം

ആക്രമണത്തില്‍ എട്ട് പേർക്ക് പരിക്കേറ്റു.

മൂന്ന് പേർ കൊല്ലപ്പെട്ടു

By

Published : Jul 21, 2019, 2:19 PM IST

പാകിസ്ഥാൻ: പാകിസ്ഥാനിലെ ഖൈബർ പഖ്‌തുന്‍ഖ്‌വ പ്രവിശ്യയിലെ ദേരാ ഇസ്മായിൽ ഖാൻ ആശുപത്രിയിൽ ഉണ്ടായ ചാവേർ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ് അക്രമണം ഉണ്ടായത്. സംഭവത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.

രണ്ട് ദിവസങ്ങൾക്ക് മുമ്പ് കോട്‌ല സൈദാനിൽ ചെക്ക് പോസ്റ്റിൽ കാവൽ നിന്നിരുന്ന പൊലീസുകാർക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു. ആക്രമണത്തില്‍ രണ്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടിരുന്നു.

ABOUT THE AUTHOR

...view details