വാഷിങ്‌ടണ്‍: 2019 ല്‍ അമേരിക്കയില്‍ വെടിയേറ്റ് മരിച്ചത് മുപ്പത്തിയെട്ടായിരത്തിലേറെ പേരെന്ന് റിപ്പോര്‍ട്ട്. തോക്ക് ഉപയോഗിച്ചുള്ള മരണങ്ങളെ കുറിച്ച് പഠനം നടത്തുന്ന ഗണ്‍ വയലന്‍സ് ആര്‍കൈവ്സ് എന്ന സംഘടനയാണ് കണക്ക് പുറത്തുവിട്ടത്. 38,730 പേര്‍ വെടിയേറ്റ് മരിച്ചെന്നാണ് കണ്ടെത്തല്‍. 14,970 പേര്‍ കൊലപാതകത്തിന്‍റെ ഇരകളാണ്. 2018 ല്‍ ഇത് 14,789 ആയിരുന്നു.
അമേരിക്കയില്‍ ഈവര്‍ഷം വെടിയേറ്റ് മരിച്ചത് മുപ്പത്തിയെട്ടായിരത്തിലേറെ പേരെന്ന് കണ്ടെത്തല്‍ - അമേരിക്കയില്‍ 2019ല്‍ വെടിയേറ്റ് മരണം
തോക്ക് ഉപയോഗിച്ചുള്ള മരണങ്ങളെ കുറിച്ച് പഠനം നടത്തുന്ന ഗണ്‍ വയലന്‍സ് ആര്‍കൈവ്സ് എന്ന സംഘടനയാണ് കണക്ക് പുറത്തുവിട്ടത്. 38,730 പേര്‍ വെടിയേറ്റ് മരിച്ചെന്നാണ് കണ്ടെത്തല്‍. 14,970 പേര്‍ കൊലപാതകത്തിന്‍റെ ഇരകളാണ്. 2018 ല്‍ ഇത് 14,789 ആയിരുന്നു
ബാക്കിയുള്ള 23,760 മരണങ്ങള്‍ ആത്മഹത്യയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. പതിനൊന്ന് വയസിന് താഴെ പ്രായമുള്ള 207 കുട്ടികള്‍ വെടിയേറ്റ് മരിച്ചു. 473 കുട്ടികള്‍ക്ക് പരിക്കേറ്റു. 12-17 വയസിന് ഇടയില്‍ പ്രായമുള്ള 762 കുട്ടികളാണ് മരിച്ചത്. 2,253 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 409 വലിയ വെടിവെപ്പുകള്‍ നടന്നെന്നും റിപ്പോര്‍ട്ടിലുണ്ട്. 30 വലിയ കൊലപാതകങ്ങളും രാജ്യത്ത് നടന്നു. ആള്‍ക്കൂട്ട ആക്രമണം, കളവ് തുടങ്ങിയവക്കിടെ വെടിയേറ്റ് മരിച്ചവരുടെ കണക്കുകളും ഇതില്‍പെടും.
ലൂസിയാന, മിസിസിപ്പി, ഫ്ലോറിഡ, അലബാമ, ജോർജിയ, സൗത്ത് കരോലിന, നോർത്ത് കരോലിന, വിർജീനിയ, വെസ്റ്റ് വെർജീനിയ, മേരിലാൻഡ്, കൊളംബിയ ഡിസ്ട്രിക്റ്റ്, പെൻസിൽവാനിയ, ഡെലവെയർ, ന്യൂയോർക്ക് എന്നിവിടങ്ങളിലാണ് കൂടുതല്‍ മരണം നടന്നത്. ഏകദേശം 327.2 ദശലക്ഷം ജനങ്ങളുള്ള യുഎസിൽ 200 ദശലക്ഷത്തിന് മുകളില്‍ പൗരന്മാര്‍ക്ക് സ്വന്തമായി തോക്കുണ്ടെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ ഈ കണക്കുകള്‍ വ്യക്തമല്ല.