കുട്ടികളെയും സ്ത്രീകളെയും ബന്ദികളാക്കി കൊലക്കേസ് പ്രതി; രക്ഷാപ്രവര്‍ത്തനം തുടരുന്നു - ഉത്തര്‍പ്രദേശ് വാര്‍ത്തകള്‍
ഉത്തര്‍പ്രദേശിലെ ഫറൂഖ്ബാദിലാണ് സംഭവം. എംഎല്‍എയും എസ്പിയും വീട്ടിലേക്ക് വരണമെന്നാണ് സുഭാഷിന്‍റെ ആവശ്യം.
ലഖ്‌നൗ:കുട്ടികളെയും സ്ത്രീകളെയും അടക്കം വീട്ടിനുള്ളില്‍ ബന്ദികളാക്കി കൊലക്കേസ് പ്രതിയുടെ വധ ഭീഷണി. സുഭാഷ് ഗൗതം എന്നയാളാണ് ആളുകളെ ബന്ദികളാക്കിയിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ഫറൂഖ്ബാദിലാണ് സംഭവം. 12 കുട്ടികളെയാണ് ഇയാള്‍ തോക്കുചൂണ്ടി ബന്ദികളാക്കി വച്ചിരിക്കുന്നത്. കുട്ടികളുടെ പിറന്നാളിന് ക്ഷണിച്ച് വരുത്തിയ ശേഷമാണ് ആളുകളെ തടഞ്ഞുവച്ചിരിക്കുന്നത്. സമീപവാസിയായ സതീഷ് ചന്ദ്ര ദുബെ എന്നയാള്‍ സുഭാഷിനോട് സംസാരിക്കാന്‍ ചെന്നെങ്കിലും ഇയാള്‍ വെടിയുതിര്‍ത്തു. കാലിന് വെടിയേറ്റ സതീഷിനെ ആശുപത്രിയിലേക്ക് മാറ്റി. എംഎല്‍എയും എസ്പിയും വീട്ടിലേക്ക് വരണമെന്നാണ് സുഭാഷിന്‍റെ ആവശ്യം. പൊലീസിന് നേര്‍ക്കും ഇയാള്‍ വെടിയുതിര്‍ക്കുകയും ഗ്രനേഡ് എറിയുകയും ചെയ്തു. സംഭവത്തില്‍ മൂന്ന് പൊലീസുകാര്‍ക്കും ഒരു ഗ്രാമവാസിക്കും പരിക്കേറ്റിട്ടുണ്ട്. എസ്പി സ്ഥലത്തെത്തിയിട്ടുണ്ട്.