ഭൂവനേശ്വര്‍:പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ പെണ്‍കുട്ടിയെ മൂന്ന് പേര്‍ കൂട്ട ബലാത്സംഗത്തിനിരയാക്കി. ഒഡീഷയിലെ പുരിയിലുള്ള ജദേശ്വരി ക്ലബിലാണ് സംഭവം. അതിക്രമത്തിനിരയായ പെണ്‍കുട്ടിയാണ് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ക്വാര്‍ട്ടേഴ്‌സില്‍ നടത്തിയ പരിശോധനയില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ജിതേന്ദ്ര സേതി എന്ന പൊലീസ് കോണ്‍സ്‌റ്റബിളിന്‍റെ പേഴ്‌സ് കണ്ടെടുത്തു.
പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി - പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ പെണ്‍കുട്ടിക്ക് പീഡനം
ക്വാര്‍ട്ടേഴ്‌സില്‍ പരിശോധന നടത്തിയ പൊലീസ് നേരത്തെ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ജിതേന്ദ്ര സേതി എന്ന പൊലീസ് കോണ്‍സ്‌റ്റബിളിന്‍റെ പേഴ്‌സ് കണ്ടെടുത്തു.
പ്രതീക്ഷിച്ച ബസ് കിട്ടാതെ മറ്റൊരു ബസിനായി നിമപാര ബസ് സ്‌റ്റോപ്പില്‍ പെണ്‍കുട്ടി കാത്തു നില്‍ക്കുമ്പോഴാണ് സഹായിക്കാമെന്ന് പറഞ്ഞ് പ്രതി എത്തിയത്. പൊലീസുകാരനാണെന്ന് സ്വയം പരിചയപ്പെടുത്തിയ ഇയാള്‍ പെണ്‍കുട്ടിയെ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയെ ഇയാള്‍ തന്‍റെ ക്വാര്‍ട്ടേഴ്‌സിലേക്ക് കൊണ്ടുപോയി. തുടര്‍ന്നാണ് പീഡനം ഉണ്ടായത്. ഇയാള്‍ക്കൊപ്പം മറ്റ് രണ്ട് പേരുകൂടി ഉണ്ടായതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും, പ്രതികളെ ഉടന്‍ പിടികൂടുമെന്നും പുരി പൊലീസ് സൂപ്രണ്ടന്‍റ് ഉമാശങ്കര്‍ ഡാഷ് അറിയിച്ചു.