ഇടുക്കി:നെടുങ്കണ്ടം ബാലഗ്രാമില്‍ നിന്നും 23 പവന്‍ സ്വര്‍ണം മോഷണം പോയതായി പരാതി. ബാലഗ്രാം ബ്ലോക്ക് നമ്പര്‍ 406ല്‍ റെജിയുടെ വീട്ടില്‍ നിന്നുമാണ് സ്വര്‍ണം കാണാതായത്. സ്വര്‍ണത്തിന് പകരമായി മുക്കുപണ്ടം വെച്ചിട്ടാണ് മോഷണം നടത്തിയത്.
നെടുങ്കണ്ടത്ത് മുക്കുപണ്ടം വച്ച് 23 പവന്‍ സ്വര്‍ണം കവര്‍ന്നു - സ്വര്‍ണകടത്ത്
സ്വര്‍ണത്തിന് പകരമായി മുക്കുപണ്ടം വെച്ചിട്ടാണ് മോഷണം നടത്തിയത്. ബാലഗ്രാം സ്വദേശിയായ റെജിയുടെ വീട്ടില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് കാണാതായത്.
ബാലഗ്രാം സ്വദേശിയായ റെജിയുടെ വീട്ടില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് കാണാതായത്. മകളുടെ വിവാഹ ആവശ്യത്തിനായി കരുതിയിരുന്ന 23 പവന്‍ സ്വര്‍ണമാണ് അലമാരയില്‍ ഉണ്ടായിരുന്നത്. സ്വര്‍ണം സൂക്ഷിച്ച അലമാരയുടെ താക്കോല്‍ ബെഡിനടിയിലായിരുന്നു സൂക്ഷിച്ചിരുന്നത്.
ഈമാസം രണ്ട്, എട്ട് തിയതികളില്‍ വീട്ടുകാര്‍ കോട്ടയത്ത് ആശുപത്രിയില്‍ പോയിരുന്നു. ഈ സമയത്താണ് മോഷണം നടന്നതെന്ന് കരുതപ്പെടുന്നു. പണയം വെയ്ക്കുന്നതിനായി സ്വര്‍ണം നോക്കിയപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്. വീട് കുത്തിപൊളിക്കുകയോ മോഷ്ടാവ് ഉള്ളില്‍ കയറുകയോ ചെയ്തതിന്‍റെ ലക്ഷണങ്ങളില്ല. വീട് പൂട്ടിയ നിലയില്‍ തന്നെയാണ് കിടന്നിരുന്നത്. നെടുങ്കണ്ടം പൊലിസും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദരും എത്തി തെളിവുകള്‍ ശേഖരിച്ചു.