കേരളം

kerala

ETV Bharat / jagte-raho

യുവാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന സംഭവം; അഞ്ച് പേര്‍ അറസ്റ്റില്‍ - എറണാകുളം

ഞായറാഴ്‌ച രാത്രി എട്ട് മണിയോടെയാണ് നെടുമ്പാശേരി അത്താണിയിൽ ബാറിന് മുന്നിൽ നാട്ടുകാർ നോക്കിനിൽക്കെ കാറിലെത്തിയ മൂന്നംഗ സംഘം ബിനോയിയെ വെട്ടി കൊലപ്പെടുത്തിയത്

യുവാവിനെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ

By

Published : Nov 18, 2019, 11:10 PM IST

കൊച്ചി:നെടുമ്പാശേരി അത്താണിയിൽ യുവാവിനെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. കേസിൽ പ്രതികളായ അഖിൽ, നിഖിൽ, അരുൺ, ജസ്റ്റിൻ, ജിജീഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബാറിന് മുന്നിൽ വച്ചാണ് കാറിലെത്തിയ അക്രമി സംഘം യുവാവിനെ വെട്ടി കൊലപ്പെടുത്തിയത്. അതേസമയം കൃത്യത്തിൽ നേരിട്ട് പങ്കാളികളായ മുഖ്യപ്രതി വിനു ഉൾപ്പെടെയുളളവർ ഇപ്പോഴും ഒളിവിലാണ്. ഒന്നാം പ്രതിയായ വിനു വിക്രമൻ, രണ്ടാം പ്രതിയായ ലാൽ കിച്ചു, മൂന്നാം പ്രതി ഗ്രിന്‍റേഷ് എന്നിവർക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്.

കേസിലെ മറ്റൊരു പ്രതിയായ അഖിലിനെ കൊല്ലപ്പെട്ട ബിനോയ് മർദ്ദിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കം. ബിനോയിയെ കൊല്ലാനുള്ള ഗൂഢാലോചന നടത്തിയതും അഖിലിന്‍റെ വീട്ടിൽ വച്ചാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് നെടുമ്പാശേരി അത്താണിയിൽ ബാറിന് മുന്നിൽ നാട്ടുകാർ നോക്കിനിൽക്കെ കാറിലെത്തിയ മൂന്നംഗ സംഘം ബിനോയിയെ വെട്ടി കൊലപ്പെടുത്തിയത്. റോഡരികിൽ നിന്നിരുന്ന ബിനോയിയുടെ തലയിലാണ് വെട്ടേറ്റത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ അടക്കം നേരത്തെ പുറത്തു വന്നിരുന്നു.

ABOUT THE AUTHOR

...view details