തിരുവനന്തപുരം:കിളിമാനൂർ തട്ടത്തുമല യുവാവിനെ കുത്തി കൊലപ്പെടുത്തിയ സംഭവത്തിലെ മൂന്നു പ്രതികൾ പൊലീസ് പിടിയിൽ. തട്ടത്തുമല സ്വദേശികളായ അൽ അമീൻ(37) മുഹമ്മദ് ജാസിം (27 )അൽ മുബീൻ (30 )എന്നിവരാണ് കിളിമാനൂർ പൊലീസിന്‍റെ പിടിയിലായത്. മൂന്ന് പ്രതികളും കശാപ്പ് തെഴിലാളികളാണ്.
കിളിമാനൂരിൽ യുവാവിനെ കുത്തി കൊലപ്പെടുത്തിയ പ്രതികൾ പിടിയിൽ - thiruvananthapuram news
തട്ടത്തുമല സ്വദേശികളായ അൽ അമീൻ(37) മുഹമ്മദ് ജാസിം (27 )അൽ മുബീൻ (30) എന്നിവരാണ് കിളിമാനൂർ പൊലീസിന്‍റെ പിടിയിലായത്
കിളിമാനൂർ യുവാവിനെ കുത്തി കൊലപ്പെടുത്തിയ പ്രതികൾ പിടിയിൽ
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഇന്നലെ രാത്രി പത്ത് മണിയോടെ കൊല്ലപ്പെട്ട സഞ്ജുവും പ്രതികളും തമ്മിൽ നിലമേൽ ബാറിൽ വച്ച് വാക്ക് തർക്കം ഉണ്ടായിരുന്നു. തുടർന്ന് വീട്ടിലെക്ക് പുറപ്പെട്ട സഞ്ജുവിനെ ഓട്ടോയിൽ പിൻതുടർന്ന പ്രതികൾ തട്ടത്തുമല ശാസ്താംപൊയ്കയിൽ വച്ച് ഇറച്ചി വെട്ടാൻ ഉപയോഗിക്കുന്ന കത്തി കൊണ്ട് കഴുത്തിൽ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ മൂന്ന് പ്രതികളും കുറ്റം സമ്മതിച്ചതായി കിളിമാനൂർ പൊലീസ് പറഞ്ഞു.