മുംബൈ: മയക്കുമരുന്നുമായി രണ്ടുപേർ മുംബൈയിൽ അറസ്റ്റില്‍. ശിവാഖ് നഗർ പ്രദേശത്ത് നിന്നുള്ള ഷാരൂഖ് ഷെയ്‌ഖ്(27), അബ്ദുല്ല ഷെയ്‌ഖ്(29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രണ്ടുപേർക്കുമെത്തിരെ എൻഡിപിഎസ് നിയമപ്രകാരം കുറ്റം ചുമത്തിയിട്ടുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
മുംബൈയിൽ മയക്കുമരുന്നുമായി രണ്ടുപേർ പിടിയിൽ - മുംബൈ
ശിവാഖ് നഗർ പ്രദേശത്ത് നിന്നുള്ള ഷാരൂഖ് ഷെയ്‌ഖ്(27), അബ്ദുല്ല ഷെയ്‌ഖ്(29) എന്നിവരെയാണ് ആന്‍റി നാർക്കോട്ടിക് സെൽ അറസ്റ്റ് ചെയ്തത്
മുപ്പത്തിമൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് ഇവരില്‍ നിന്ന് പിടികൂടിയത്. മുംബൈ ക്രൈംബ്രാഞ്ചിലെ ആന്‍റി നാർക്കോട്ടിക് സെല്‍ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.
ഇവരുടെ പക്കൽ നിന്ന് 66,000 നൈട്രാസെപാം ഗുളികകളും ഹിപ്നോട്ടിക് മരുന്നുകളും പിടിച്ചെടുത്തു. ഈ ഗുളികകൾ ഒരു ഡോക്ടർക്ക് മാത്രമേ നിർദ്ദേശിക്കാൻ കഴിയൂ, ഇത് ഉറക്ക തകരാറുകൾക്കും ആശങ്ക ഒഴുവാക്കുന്നതിനും ഉപയോഗിക്കുന്നു, പക്ഷേ ഇത് പലരും മയക്കുമരുന്നായി ദുരുപയോഗം ചെയ്യുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.