കേരളം

kerala

ETV Bharat / jagte-raho

യുവതിയെ മുന്‍ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി - forced to consume poison

ടാൽ പൊലീസ് സ്റ്റേഷന് സമീപം യുവതിയെ മൂന്ന് വയസുള്ള കുട്ടിയോടൊപ്പം അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു

വിഷം കഴിക്കാന്‍ വിസമ്മതിച്ചു; യുവതിയെ മുന്‍ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി

By

Published : Oct 9, 2019, 11:15 AM IST

രത്‌ലാം: വിഷം കഴിക്കാന്‍ വിസമ്മതിച്ച യുവതിയെ മുന്‍ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി. രത്‌ലാം ജില്ലയില്‍ ചൊവ്വാഴ്ചയാണ് സംഭവം. ടാൽ പൊലീസ് സ്റ്റേഷന് സമീപം യുവതിയെ മൂന്ന് വയസുള്ള കുട്ടിയോടൊപ്പം അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഗുരുതരാവസ്ഥയിലുള്ള യുവതിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേസില്‍ പ്രതികളായ മുന്‍ ഭര്‍ത്താവ് ഉള്‍പ്പടെയുള്ള അഞ്ച് പേരില്‍ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘത്തില്‍ ഉള്‍പ്പെട്ട ഒരു സ്ത്രീ ഒളിവിലാണ്. ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായും പ്രതികള്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതായും രത്‌ലാം പൊലീസ് സൂപ്രണ്ട് ഗൗരവ് തിവാരി പറഞ്ഞു.

ABOUT THE AUTHOR

...view details