കേരളം

kerala

ETV Bharat / jagte-raho

വീട് വെച്ചു നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ്; പ്രതി പിടിയിൽ - വീട് വെച്ചു നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ്

വെഞ്ഞാറമൂട് സ്വദേശി സന്തോഷ്‌ കുമാറിനെ(45) ആണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. വീട് നിർമിച്ചു നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു കരാർ എടുത്ത് അഡ്വാൻസ് തുകയിനത്തിൽ ലക്ഷങ്ങൾ കൈപ്പറ്റിയ ശേഷം ഇയാൾ മുങ്ങുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

money laundering case venjaramoodu  പണം തട്ടിപ്പ് കേസിൽ പ്രതി പിടിയിൽ  വീട് വെച്ചു നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ്  വെഞ്ഞാറമൂട് സ്വദേശി സന്തോഷ്‌ കുമാർ
വീട് വെച്ചു നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ്; പ്രതി പിടിയിൽ

By

Published : Jan 28, 2021, 3:03 AM IST

തിരുവനന്തപുരം:കരാർ വ്യവസ്ഥയിൽ വീട് വെച്ചു നൽകാമെന്ന് പറഞ്ഞ് നിരവധിപേരിൽ നിന്നും പണം തട്ടിപ്പ് നടത്തിയ കേസിൽ പ്രതി പിടിയിൽ. വെഞ്ഞാറമൂട് സ്വദേശി സന്തോഷ്‌ കുമാറിനെ(45) ആണ് വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്‌തത്.

വീട് നിർമിച്ചു നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു കരാർ എടുത്ത് അഡ്വാൻസ് തുകയിനത്തിൽ ലക്ഷങ്ങൾ കൈപ്പറ്റിയ ശേഷം ഇയാൾ മുങ്ങുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇത്തരത്തിൽ ആറോളം പേരിൽ നിന്നായി പത്തു ലക്ഷത്തോളം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്‌തു.

ABOUT THE AUTHOR

...view details