കേരളം

kerala

ETV Bharat / jagte-raho

ക്രാന്തി എക്‌സ്പ്രസിന് നേരെ കല്ലേറ്; ലോക്കോ പൈലറ്റ് ആശുപത്രിയില്‍ - ലോക്കോ പൈലറ്റ് ആശുപത്രിയില്‍

ട്രെയിന്‍ സിഗ്നല്‍ കടക്കുന്നതിനിടെ രണ്ട് അക്രമികളാണ് കല്ലെറിഞ്ഞതെന്ന് റെയില്‍ വേ സുരക്ഷാ സേന അറിയിച്ചു.

Stone pelting  Shahdara station  Delhi station  Railway Protection Force  ക്രാന്തി എക്സ് പ്രിസിന് നേരെ കല്ലേറ്  ലോക്കോ പൈലറ്റ് ആശുപത്രിയില്‍  ആര്‍.പി.എഫ്
ക്രാന്തി എക്സ് പ്രിസിന് നേരെ കല്ലേറ്; ലോക്കോ പൈലറ്റ് ആശുപത്രിയില്‍

By

Published : Jan 11, 2020, 12:52 PM IST

ന്യൂഡല്‍ഹി:ഷഹദാരയില്‍ ക്രാന്തി എക്‌സ്പ്രസിന് നേരെയുണ്ടായ കല്ലേറില്‍ ലോക്കോ പൈലറ്റിന് പരിക്കേറ്റു. പരിക്കേറ്റ ലോക്കോ പൈലറ്റ് കരം ചന്ദിനെ അടുത്തുള്ള ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചു. രണ്ട് അക്രമികളാണ് കല്ലെറിഞ്ഞതെന്ന് റെയില്‍ വേ സുരക്ഷാ സേന അറിയിച്ചു. ട്രെയിന്‍ സിഗ്നല്‍ കടക്കുന്നതിനിടെയാണ് സംഭവമെന്ന് ആര്‍.പി.എഫ് വ്യക്തമാക്കി.

അക്രമികള്‍ പ്രദേശവാസികളാണെന്നാണ് നിഗമനം. ട്രെയിനിന് നേരെ കല്ലെറിയുന്നത് പ്രദേശത്ത് പതിവ് സംഭവമാണ്. കല്ലേറ് തടയാന്‍ ആര്‍.പി.എഫ് നടപടികള്‍ സ്വീകരിച്ചതായി സീനിയർ ഡിവിഷണൽ സെക്യൂരിറ്റി കമാൻ‌ഡൻറ് എ‌എൻ ജാ പറഞ്ഞു.

ABOUT THE AUTHOR

...view details