ജയ്പൂർ:രാജസ്ഥാനിലെ അൽവാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. മൂന്ന് യുവാക്കൾ ചേർന്ന് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും ദൃശ്യങ്ങള്‍ ഫോണിൽ പകർത്തുകയും ചെയ്തു. സംഭവം പുറത്ത് പറഞ്ഞാൽ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി പറഞ്ഞു.
രാജസ്ഥാനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു - കൂട്ടബലാത്സംഗം
സംഭവത്തിൽ പൊലീസിൽ പരാതി നൽകിയെങ്കിലും രണ്ട് ദിവസത്തിന് ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. മൂന്ന് പ്രതികളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മെയ് 10ന് അമ്മാവന്‍റെ വീട്ടിലേക്ക് പോയ കുട്ടിയെ പാതിവഴിയിൽ വെച്ച് അഭയകേന്ദ്രത്തിലെ മൂന്ന് യുവാക്കൾ തടയുകയും ബലമായി വിജനമായ ഒരു മുറിയിലേക്ക് കൊണ്ടുപോകുകയും അവിടെവെച്ച് ബലാത്സംഗം ചെയ്യുകയുമായിരുന്നു. തുടർന്ന് തലയ്ക്ക് പരിക്കേറ്റ പെൺകുട്ടിയെ സ്വകാര്യ ക്ലിനിക്കിൽ പ്രവേശിപ്പിച്ചു. കുട്ടിയെ കാണാതായതിനെ തുടർന്നുള്ള തിരച്ചിലിലാണ് കുട്ടി ആശുപത്രിയിലാണെന്ന വിവരം ലഭിച്ചത്. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയെങ്കിലും രണ്ട് ദിവസത്തിന് ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. മൂന്ന് പ്രതികളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.