കേരളം

kerala

ETV Bharat / jagte-raho

മെക്‌സിക്കോയില്‍ കിണറ്റില്‍ നിന്നും 44 മൃതദേഹങ്ങള്‍ കണ്ടെത്തി - ജാലിസ്കോ

119 ബാഗുകളിലായിട്ടാണ് വെട്ടിമുറിച്ച നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പ്രദേശത്തെ മയക്കുമരുന്ന് സംഘങ്ങളായിരിക്കാം സംഭവത്തിന് പിന്നിലെന്നാണ് നിഗമനം

മെക്‌സിക്കോയിലെ കിണറ്റില്‍ നിന്നും 44 മൃതദേഹങ്ങള്‍ കണ്ടെത്തി

By

Published : Sep 15, 2019, 10:25 AM IST

ജാലിസ്കോ (മെക്‌സിക്കോ):ജാലിസ്കോ സംസ്ഥാനത്തെ നഗരമായ ഗ്വാഡജലാരയിലെ കിണറ്റില്‍ നിന്ന് 44 മൃതദേഹങ്ങള്‍ കണ്ടെടുത്തു. 119 കറുത്ത ബാഗുകളിലായാണ് മൃതദേഹം കാണപ്പെട്ടത്. കഴിഞ്ഞ എതാനും ദിവസങ്ങളായി നഗരത്തില്‍ കനത്ത ദുര്‍ഗന്ധം അനുഭവപ്പെട്ടിരുന്നു. പ്രദേശവാസികളുടെ പരാതിയെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങളിൽ ഭൂരിഭാഗവും വെട്ടിമുറിച്ച നിലയിലാണ്. പല ശരീരഭാഗങ്ങളും ഇപ്പോഴും തിരിച്ചറിയപ്പെടാതെ കിടക്കുകയാണ്.
മെക്സിക്കോയിലെ ഏറ്റവും അക്രമകാരികളായ മയക്കുമരുന്ന് സംഘത്തിന്‍റെ പ്രധാനവിഹര കേന്ദ്രമാണ് ജാലിസ്കോ. ഈ സംഭവത്തിനും പിന്നിലും മയക്കുമരുന്ന് സംഘങ്ങള്‍ തന്നെയാകാനാണ് സാധ്യത. മൃതദേഹങ്ങള്‍ ആരുടേതാണെന്ന് തിരിച്ചറിയുന്നതിനായി കൂടുതല്‍ വിദഗ്‌ദരെ സ്ഥലത്തെത്തിക്കണമെന്ന്, ഗ്വഡജാലയിലെ നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പ്രാദേശിക സന്നദ്ധ സംഘടന മെക്‌സിക്കന്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു.
.

ABOUT THE AUTHOR

...view details