വനംവകുപ്പ് ഉദ്യോഗസ്ഥനെ കൈയ്യേറ്റം ചെയ്‌ത പ്രതി പിടിയില്‍ - തിരുവനന്തപുരം വാര്‍ത്തകള്‍
വാഴിച്ചൽ സ്വദേശി ശ്രീനാഥാണ് പിടിയിലായത്.

വനംവകുപ്പ് ഉദ്യോഗസ്ഥനെ കൈയ്യേറ്റം ചെയ്‌ത പ്രതി പിടിയില്‍
തിരുവനന്തപുരം: വനംവകുപ്പ് ജീവനക്കാരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച പ്രതി നെയ്യാർ ഡാം പൊലീസിന്‍റെ പിടിയിൽ. വാഴിച്ചൽ സ്വദേശി ശ്രീനാഥ് (31) ആണ് പിടിയിലായത്. നെയ്യാർ ഡാം വന്യജീവി സങ്കേതത്തിലെ ക്ലാമല സെക്ഷനിലെ ജീവനക്കാരെ തടഞ്ഞുവെച്ച് ദേഹോപദ്രവം ചെയ്തുവെന്ന കേസിലാണ് അറസ്‌റ്റ്. പ്രതിയെ കാട്ടാക്കട ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.