അഗര്‍ത്തല: ത്രിപുര ഗോമതി ജില്ലയില്‍ ആറു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു. സംഭവത്തില്‍ മുപ്പതുകാരന്‍ അറസ്റ്റില്‍. ഘോരകപ്പ ഗ്രാമം സ്വദേശിനിയായ പെണ്‍കുഞ്ഞിന്‍റെ മൃതദേഹം ഗ്രാമത്തിലെ വനത്തിനുള്ളില്‍ നിന്നാണ് കണ്ടെത്തിയത്.
ആറുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസില്‍ മുപ്പതുകാരന്‍ അറസ്റ്റില്‍ - പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊന്നു
കോടതിയിൽ ഹാജരാക്കിയ പ്രതിയെ മൂന്ന് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പീഡനത്തിന് ശേഷം ഇയാള്‍ പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊന്ന കേസില്‍ മുപ്പതുകാരന്‍ അറസ്റ്റില്‍
പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ബലാത്സംഗത്തിന് ശേഷം ആറുവയസുകാരിയെ ഇയാള്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ മൂന്ന് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം, കൊലപാതകം, പോക്‌സോ എന്നീ കേസുകളാണ് പ്രതിക്ക് മേല്‍ ചുമത്തിയിട്ടുള്ളത്.