മാനസികവെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ച പ്രതി പിടിയില്‍ - പീഡനം
പെണ്‍കുട്ടിയുടെ അമ്മയും മുത്തശിയും ആശുപത്രിയില്‍ പോയ സമയത്താണ് പ്രതി വീട്ടില്‍ കയറി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്
മുംബൈ:മാനസികവെല്ലുവിളി നേരിടുന്ന 25കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. ഗോവന്തിയില്‍ വച്ച് ശിവാജി നഗര്‍ പൊലീസാണ് 22കാരനായ പ്രതിയെ അറസ്റ്റ് ചെയ്‌തത്. ഫൈബ്രവരി 20നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. കാന്‍സര്‍ ബാധിച്ച അമ്മയ്‌ക്കും പ്രായമായ മുത്തശിക്കുമൊപ്പമാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. അമ്മയും മുത്തശിയും ആശുപത്രിയില്‍ പോയ സമയത്താണ് പ്രതി വീട്ടില്‍ കയറി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പീഡനത്തിന് ശേഷം പുറത്തേക്കോടിയ പ്രതിയെ അയല്‍വാസികള്‍ കണ്ടിരുന്നു. അമ്മയും മുത്തശിയും തിരിച്ചുവന്നപ്പോള്‍ അയല്‍ക്കാരാണ് സംഭവം അറിയിച്ചത്. തുടര്‍ന്ന് മുത്തശിയാണ് പൊലീസില്‍ പരാതി നല്‍കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.