ഭാര്യയെ കൊന്ന് കെട്ടിതൂക്കി; ഭര്‍ത്താവ് അറസ്റ്റില്‍ - ഭാര്യയെ കൊലപ്പെടുത്തി വീടിന് സമീപത്തെ മരത്തില്‍ കെട്ടിതൂക്കി.
കൊലപാതകം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്.
![ഭാര്യയെ കൊന്ന് കെട്ടിതൂക്കി; ഭര്‍ത്താവ് അറസ്റ്റില്‍ ഭാര്യയെ കൊന്ന് കെട്ടിതൂക്കി ഭാര്യയെ കൊലപ്പെടുത്തി വീടിന് സമീപത്തെ മരത്തില്‍ കെട്ടിതൂക്കി. Man held for killing wife in Vasai](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6439477-thumbnail-3x2-hang.jpg)
ഭാര്യയെ കൊന്ന് കെട്ടിതൂക്കി; ഭര്‍ത്താവ് അറസ്റ്റില്‍
മുംബൈ: ഭാര്യയെ കൊലപ്പെടുത്തി വീടിന് സമീപത്തെ മരത്തില്‍ കെട്ടിതൂക്കി. ഭര്‍ത്താവിനെ വാലിവ് പൊലീസ് അറസ്റ്റ് ചെയ്‌തു. പെല്‍ഹാര്‍ സ്വദേശിയായ കമല്‍ പ്രേം താപയാണ് പിടിയിലായത്. കൊലപാതകം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്. ഇരുവരും തമ്മില്‍ വഴക്കുണ്ടാക്കുക പതിവായിരുന്നെന്ന് പ്രദേശവാസികള്‍ പറഞ്ഞു. കൊലപാതകത്തിന്‍റെ കാരണം വ്യക്തമല്ല. ഇയാളെ പൊലീസ് ചോദ്യം ചെയ്‌തുവരികയാണ്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു.