കേരളം

kerala

ETV Bharat / jagte-raho

യുവതിക്ക് നേരെ ആസിഡ് ആക്രമണം; ഭര്‍തൃ സഹോദരന്‍ അറസ്റ്റില്‍ - Dakshina Kannada district

മുഖത്തും കഴുത്തിലും ഗുരുതരമായി പരിക്കേറ്റ 35കാരിയായ വിധവയും കാലിന് ചെറിയ തോതില്‍ പരിക്കേറ്റ മകളും സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്

ആസിഡ് ആക്രമണം വാര്‍ത്ത  abuse  Dakshina Kannada district  മംഗളൂരു വാര്‍ത്തകള്‍
മരുമകള്‍ക്ക് നേരെ ആസിഡ് ആക്രമണം; 55 കാരന്‍ അറസ്‌റ്റില്‍

By

Published : Jan 25, 2020, 9:14 PM IST

മംഗളൂരു: യുവതിയുടെയും മകളുടെയും ദേഹത്ത് ആസിഡ് ഒഴിച്ച 55കാരന്‍ അറസ്റ്റില്‍. കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലാണ് സംഭവം. ആക്രമണത്തില്‍ മുഖത്തും കഴുത്തിലും ഗുരുതരമായി പരിക്കേറ്റ 35കാരിയായ വിധവയും കാലിന് ചെറിയ തോതില്‍ പരിക്കേറ്റ മകളും സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മരണപ്പെട്ട ഭര്‍ത്താവിന്‍റെ സഹോദരനാണ് ഇവരെ ആക്രമിച്ചത്. ആക്രമിക്കപ്പെട്ട സ്‌ത്രീയുടെ ഭര്‍ത്താവ് സഹകരണ ബാങ്കില്‍ നിന്നും അഞ്ച് ലക്ഷം രൂപ ലോണെടുത്തിരുന്നു. 2018ല്‍ ഇയാള്‍ മരണപ്പെട്ട ശേഷം ഭാര്യയാണ് ലോണടച്ചിരുന്നത്. എന്നാല്‍ രണ്ട് തവണ മാത്രമാണ് കുടിശിക അടയ്‌ക്കാനായത്. തിരിച്ചടവ് മുടങ്ങിയതിന് പിന്നാലെ ബാങ്ക് ജപ്‌തി നോട്ടീസ് അയച്ചു. ഭര്‍ത്താവിന്‍റെ സഹോദരന്‍റെ പേരിലാണ് ജപ്‌തി നോട്ടീസ് വന്നത്. ഇതാണ് ആക്രമണത്തിന് കാരണം. ലോണ്‍ തിരിച്ചടയ്‌ക്കുന്നത് സംബന്ധിച്ച് ഇരു കുടുംബങ്ങളും തമ്മില്‍ നിരന്തരം തര്‍ക്കങ്ങളുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് ആസിഡ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

ABOUT THE AUTHOR

...view details