തൃശ്ശൂര്‍:അന്തിക്കാട് താന്ന്യത്ത് യുവാവിനെ ഗുണ്ടാസംഘം വെട്ടിക്കൊലപ്പുടുത്തി. താന്ന്യം കുറ്റിക്കാട് വീട്ടിൽ ആദർശ്( 29 ) ആണ് മരിച്ചത്. ഇന്ന് രാവിലെ മാരകായുധങ്ങളുമായി കാറിൽ വന്ന നാലംഗ സംഘമാണ് ആദർശിനെ വെട്ടി പരിക്കേൽപ്പിച്ചത്. ഗുരുതര പരിക്കുകളോടെ തൃശ്ശൂർ എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
തൃശ്ശൂരിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി - തൃശ്ശൂര്‍
താന്ന്യം കുറ്റിക്കാട് വീട്ടിൽ ആദർശ് ( 29 ) ആണ് മരിച്ചത്. ഇന്ന് രാവിലെ മാരകായുധങ്ങളുമായി കാറിൽ വന്ന നാലംഗ സംഘമാണ് ആദർശിനെ വെട്ടി പരിക്കേൽപ്പിച്ചത്.
തൃശ്ശൂരിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി
മുൻ പഞ്ചായത്തംഗവും കുടുംബശ്രീ ചെയർപേഴ്സണുമായ സുരേഷിന്‍റെ മകനാണ് കൊല്ലപ്പെട്ട ആദർശ്. ഗുണ്ടാ നേതാവ് കായ്ക്കുരു രാജേഷിന്‍റെ സംഘവുമായി മുൻപ് സംഘർഷമുണ്ടായിരുന്നു എന്ന് പൊലീസ് പറയുന്നു. രാവിലെ ഒൻപതരയോടെ വീടിനു സമീപത്തു വെച്ചായിരുന്നു ആക്രമണം.
Last Updated : Jul 2, 2020, 9:19 PM IST