കേരളം

kerala

ETV Bharat / jagte-raho

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് ജീവപര്യന്തം - Protection of Children from Sexual Offences Act.

2015 ലാണ് കേസിന് ആസ്‌പദമായ സംഭവം. പെണ്‍കുട്ടിക്ക് 15 വയസുള്ളപ്പോഴാണ് പീഡനം നടന്നത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് പീഡനം: പ്രതിക്ക് ജീവപര്യന്തം

By

Published : Oct 8, 2019, 7:37 PM IST

പല്‍ഗര്‍: മഹാരാഷ്ട്രയില്‍ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച അമ്പതുകാരനായ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. 2015 ലാണ് സംഭവം നടന്നത്. അഡീഷണല്‍ സെഷന്‍സ് ജഡ്‌ജ് എ.യു കഥമാണ് ശിക്ഷ വിധിച്ചത്. സര്‍ക്കാര്‍ സര്‍വീസില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു പ്രതി. ഇയാള്‍ക്കെതിരെ പോക്‌സോ ചുമത്തിയാണ് കേസ് എടുത്തത്. അഡീഷണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഉജ്വല്‍ മോഹല്‍ക്കറാണ് കേസില്‍ ഹാജരായത്.

2015 ല്‍ പെണ്‍കുട്ടിക്ക് 15 വയസ് ഉള്ളപ്പോഴാണ് പീഡനം നടന്നത്. പെണ്‍കുട്ടി പലതവണ പീഡനത്തിന് ഇരയായിരുന്നു. വീട്ടില്‍ ആളില്ലാത്ത സമയത്തായിരുന്നു പീഡനം. ഗര്‍ഭിണിയായ സമയത്തും പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നു. ഇവരുടെ ഭര്‍ത്താവ് ഹോട്ടല്‍ മാനേജ്മെന്‍റ് പഠിക്കുകയായിരുന്നു. പീഡന വിവരം വീട്ടുകാരെ അറിയിച്ചാല്‍ വിവാഹ ജീവിതം തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുകയും ചെയ്തു. ഇതോടെ പെണ്‍കുട്ടി പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയത്.

ABOUT THE AUTHOR

...view details