കേരളം

kerala

ETV Bharat / jagte-raho

നാല്‍പ്പതുകാരന്‍ മെട്രോ സ്റ്റേഷന്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്‌തു - ഉത്തം നഗർ ഈസ്റ്റ് മെട്രോ സ്റ്റേഷൻ വാർത്തകൾ

കടബാധ്യത മൂലമാണ് ആത്മഹത്യ ചെയ്‌തതെന്ന് എഴുതിയ കത്ത് വീട്ടില്‍ നിന്നും കണ്ടെടുത്തു

മെട്രോ സ്റ്റേഷൻ കെട്ടിടത്തിൽ നിന്ന് റോഡിലേക്ക് ചാടി ആത്മഹത്യ ചെയ്‌തു

By

Published : Oct 15, 2019, 6:54 PM IST

ന്യൂഡൽഹി: ഉത്തംനഗർ ഈസ്റ്റ് മെട്രോ സ്റ്റേഷൻ കെട്ടിടത്തിൽ നിന്ന് റോഡിലേക്ക് ചാടി നാല്‍പ്പതുകാരന്‍ ആത്മഹത്യ ചെയ്‌തു. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഉത്തംനഗര്‍ സ്വദേശി രാജീവ് ആണ് ആത്മഹത്യ ചെയ്‌തത്. സംഭവം നടന്നയുടന്‍ തന്നെ ട്രാഫിക് പൊലീസ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കട ബാധ്യത മൂലമാണ് ആത്മഹത്യ ചെയ്‌തതെന്ന് ആത്മഹത്യാക്കുറിപ്പിൽ നിന്ന് വ്യക്തമായെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് ഡെൽഹി മെട്രോ ഡെപ്യൂട്ടി കമ്മീഷണർ വിക്രം പോർവാൾ പറഞ്ഞു.

ABOUT THE AUTHOR

...view details