കേരളം

kerala

ETV Bharat / jagte-raho

പ്രണയാഭ്യർഥന നിരസിച്ച യുവതിയെ കോടാലി കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചു - യുവതിയെ കോടലി കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചു

സംഭവത്തിൽ രാഹുൽ എന്ന യുവാവ് പൊലീസ് പിടിയിലായി. രംഗറെഡ്ഡി ജില്ലയിലെ ഗുർറംഗുഡ ടീച്ചേഴ്‌സ് കോളനിയിൽ തിങ്കളാഴ്‌ച വൈകിട്ടായിരുന്നു ആക്രമണം.

man attacks woman with axe  ഗുർറംഗുഡ ടീച്ചേഴ്‌സ് കോളനി  യുവതിയെ കോടലി കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചു  പ്രേമാഭ്യർത്ഥന നിരസിച്ച യുവതി
പ്രേമാഭ്യർത്ഥന നിരസിച്ച യുവതിയെ കോടാലി കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചു

By

Published : Feb 3, 2021, 8:39 PM IST

ഹൈദരാബാദ്: പ്രണയാഭ്യർഥന നിരസിച്ച യുവതിയെ യുവാവ് കോടാലി കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചു. സംഭവത്തിൽ രാഹുൽ എന്ന യുവാവ് പൊലീസ് പിടിയിലായി. രംഗറെഡ്ഡി ജില്ലയിലെ ഗുർറംഗുഡ ടീച്ചേഴ്‌സ് കോളനിയിൽ തിങ്കളാഴ്‌ച വൈകീട്ടായിരുന്നു സംഭവം. കൈക്കുഞ്ഞുമായി വീടിന്‍റെ മുന്നിൽ സംസാരിച്ചു നിന്ന യുവതിയെ സ്‌കൂട്ടറിലെത്തിയാണ് പ്രതി അക്രമിച്ചത്. നേരത്തെ ഇയാൾ യുവതിയോട് പ്രണയാഭ്യർഥന നടത്തിയിരുന്നു.

പ്രേമാഭ്യർത്ഥന നിരസിച്ച യുവതിയെ കോടാലി കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചു

ആക്രമിക്കപ്പെട്ട യുവതിയുടെ ഭർത്താവിന്‍റെ സുഹൃത്താണ് രാഹുൽ. ശല്യം ചെയ്യുന്നതായി കാട്ടി യുവതി നേരത്തെ പൊലീസിൽ നൽകിയ പരാതിയിൽ ജയിലിൽ കഴിയുകയായിരുന്ന പ്രതി ജാമ്യത്തിലിറങ്ങിയാണ് ആക്രമം നടത്തിയത്. യുവതിയുടെ ആരോഗ്യനില തൃപ്‌തികരമാണെന്നും അപകട നില തരണം ചെയ്‌തെന്നും മീർപേട്ട് സിഐ മഹേന്ദർ റെഡ്ഡി അറിയിച്ചു.

ABOUT THE AUTHOR

...view details