തിരുവനന്തപുരം:മാനസിക പ്രശ്നങ്ങൾ ഉള്ള പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതി പിടിയിൽ. കല്ലമ്പലം കരവാരം സ്വദേശി നിസാറിനെയാണ് കല്ലമ്പലം പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടി സ്ഥിരമായി ആടുമേയ്ക്കാൻ പോകുന്ന പുരയിടത്തിൽ പോത്തിനെ മേയ്ക്കാൻ പോയിരുന്ന പ്രതി പെൺകുട്ടിയുമായി സൗഹൃദം നടിച്ച് ആളൊഴിഞ്ഞ വീട്ടിലും പ്രതിയുടെ വീട്ടിലും കൊണ്ടുപോയി പീഡിപ്പിക്കുകയും വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്നും ഭീഷണിപെടുത്തുകയും ചെയ്തതായി പൊലീസ് പറഞ്ഞു.
മാനസിക പ്രശ്നങ്ങൾ ഉള്ള പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതി പിടിയിൽ - Thiruvananthapuram
പീഡനത്തെത്തുടർന്ന് ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച പെൺകുട്ടിയെ വീട്ടുകാർ ആശുപത്രിയിൽ എത്തിക്കുകയും പരിശോധനയിൽ ഗർഭിണി ആണെന്ന് കണ്ടെത്തുകയുമായിരുന്നു.
മാനസിക പ്രശ്നങ്ങൾ ഉള്ള പെൺകുട്ടിയെ പീഡിപ്പിച്ചു
പീഡനത്തെത്തുടർന്ന് ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച പെൺകുട്ടിയെ വീട്ടുകാർ ആശുപത്രിയിൽ എത്തിക്കുകയും പരിശോധനയിൽ ഗർഭിണി ആണെന്ന് കണ്ടെത്തുകയുമായിരുന്നു. സംഭവത്തിൽ കല്ലമ്പലം പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഇൻസ്‌പെക്ടർ ഫിറോസ്, സബ് ഇൻസ്‌പെക്ടർ ഗംഗപ്രസാദ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.