കോട്ടയം:കഞ്ചാവ് മാഫിയ സംഘത്തിലെ പ്രധാന കണ്ണി കോട്ടയത്ത് എക്സൈസ് ഷാഡോ സംഘത്തിന്‍റെ പിടിയിൽ. വർഷങ്ങളായി കോട്ടയത്ത് വാടകക്ക് താമസിച്ച് ക്യാരിയറായി പ്രവർത്തിച്ചിരുന്ന മലപ്പുറം പൊന്നാനി സ്വദേശി പുതിയരുത്തി വൈദ്യരത്ത് വീട്ടിൽ നൗഷാദ് ആണ് അറസ്റ്റിലായത്. പൊലീസ് ചമഞ്ഞാണ് ഇയാൾ പ്രധാനമായും യാത്ര നടത്തിയിരുന്നത്. കോയമ്പത്തൂരിൽ നിന്നുമാണ് 9000 മുതൽ 20,000 രൂപവരെ വിലയുള്ള കഞ്ചാവ് വാങ്ങുന്നത്. തുടർന്ന് പാലക്കാട് വഴി കോട്ടയത്തെത്തിച്ചാണ് ഇടപാടുകാർക്ക് വിൽപ്പന നടത്തിയിരുന്നത്. മലപ്പുറം സ്വദേശി ആണെങ്കിലും കഴിഞ്ഞ 13 വർഷമായി കോട്ടയം ജില്ലയുടെ വിവിധ ഇടങ്ങളിൽ വാടകയ്ക്ക് താമസിച്ചാണ് സ്കൂൾ കോളജ് വിദ്യാർഥികൾക്കും ആവശ്യക്കാർക്കും കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്.
കഞ്ചാവ് മാഫിയ സംഘത്തിലെ പ്രധാന കണ്ണി കോട്ടയത്ത് പിടിയിൽ - selling Cannabis
പൊന്നാനി സ്വദേശ നൗഷാദ് ആണ് അറസ്റ്റിലായത്. മലപ്പുറം സ്വദേശി ആണെങ്കിലും കഴിഞ്ഞ 13 വർഷമായി കോട്ടയം ജില്ലയുടെ വിവിധ ഇടങ്ങളിൽ വാടകയ്ക്ക് താമസിച്ചാണ് സ്കൂൾ കോളജ് വിദ്യാർഥികൾക്കും ആവശ്യക്കാർക്കും കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്.
ഏറ്റവും കൂടിയ ലഹരിയായ നീലച്ചടയൻ ഇനത്തിൽ പെട്ട അഞ്ച് ഗ്രാമിന് 500 രൂപ വീതമാണ് ഈടാക്കിയിരുന്നത്. ഇതോടൊപ്പം എറണാകുളം കേന്ദ്രമാക്കിയുള്ള സംഘങ്ങൾക്കും ആവശ്യാനുസരണം കഞ്ചാവ് എത്തിച്ചു നൽകിയിരുന്നു. ചൊവ്വാഴ്ച പുലർച്ചെ കോട്ടയം തിരുവാതുക്കലിലെ വാടകവീട്ടിൽ നിന്നും കാരാപ്പുഴയിൽ കാത്തുനിൽക്കുകയായിരുന്ന ഇടപാടുകാരന് കഞ്ചാവ് കൈമാറാൻ എത്തുമ്പോഴാണ് ഇയാള്‍ കോട്ടയം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മോഹനൻ നായരുടെ നേതൃത്വത്തിലുള്ള ഷാഡോ സ്വകാഡിന്‍റെ പിടിയിലാകുന്നത്.
പിടികൂടുമ്പോൾ രണ്ട് കിലോ കഞ്ചാവും കൈവശമുണ്ടായിരുന്നു. കഞ്ചാവ് ഉപയോഗിക്കുന്നവരെ പലതവണ പിടികൂടാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും കഞ്ചാവ് വിതരണ സംഘത്തിലെ പ്രധാന കണ്ണിയെ വലയിലാക്കിയത് ആറ് മാസം നീണ്ട നിരീക്ഷണത്തിനൊടുവിലാണ്. കോട്ടയത്തും എറണാകുളത്തുമായി ആറ് കഞ്ചാവ് കേസുകളും ഇയാളുടെ പേരിലുണ്ട്.