കേരളം

kerala

ETV Bharat / jagte-raho

ഡല്‍ഹിയില്‍ എട്ട് വയസുകാരിയെ പീഡിപ്പിച്ച 40കാരന്‍ അറസ്റ്റില്‍ - ഡല്‍ഹി

വെള്ളിയാഴ്‌ച രാത്രി മുത്തശ്ശിക്കൊപ്പം വീടിന് പുറത്ത് ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ ഇയാള്‍ എടുത്തുകൊണ്ട് പോയി വിജനമായ സ്ഥലത്ത് വെച്ച് പീഡിപ്പിക്കുകയായിരുന്നു.

Minor girl rape story...  Kidnap and rape  Delhi Rape News  Delhi Crime  Crime News Delhi  Delhi Police  Sadar Bazar Rape News  Delhi Sadar Bazar  ഡല്‍ഹി  ഡല്‍ഹിയില്‍ എട്ട് വയസുകാരിയെ പീഡിപ്പിച്ച 40കാരന്‍ അറസ്റ്റില്‍
ഡല്‍ഹിയില്‍ എട്ട് വയസുകാരിയെ പീഡിപ്പിച്ച 40കാരന്‍ അറസ്റ്റില്‍

By

Published : Jul 28, 2020, 11:33 AM IST

ന്യൂഡല്‍ഹി: നോര്‍ത്ത് ഡല്‍ഹിയില്‍ എട്ട്‌ വയസുകാരിയെ പീഡിപ്പിച്ച 40 വയസുകാരന്‍ അറസ്റ്റില്‍. സദാര്‍ ബസാറില്‍ വഹാന തൊഴിലാളിയായ സുദമയാണ് അറസ്റ്റിലായത്. വെള്ളിയാഴ്‌ച രാത്രി മുത്തശ്ശിക്കൊപ്പം വീടിന് പുറത്ത് ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ ഇയാള്‍ എടുത്തുകൊണ്ട് പോയി വിജനമായ സ്ഥലത്ത് വെച്ച് പീഡിപ്പിക്കുകയായിരുന്നു. അടുത്ത ദിവസം മുതല്‍ പെണ്‍കുട്ടി അസ്വസ്‌തതകള്‍ കാണിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച്‌ പരിശോധിച്ചപ്പോഴാണ്‌ പീഡന വിവരം പുറത്തറിയുന്നത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാള്‍ പിടിയിലാകുന്നത്. ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരവും 363, 376 വകുപ്പ് പ്രകാരവും കേസെടുത്തതായി പൊലീസ് അറിയിച്ചു.

ABOUT THE AUTHOR

...view details