അഗർത്തല: ത്രിപുര ഉനകോട്ടി ജില്ലാ ആശുപത്രിയിൽ വച്ച് ഗർഭിണിയെ പീഡിപ്പിച്ച കേസിൽ ഒരാളെ അറസ്റ്റ് ചെയ്തതായി ത്രിപുര പൊലീസ് പറഞ്ഞു. ഡോക്‌ടറുടെ വസ്‌ത്രത്തിൽ പ്രതി സ്‌ത്രീയുടെ മുറിയിൽ പ്രവേശിക്കുകയും യുവതിയെ പീഡിപ്പിക്കുകയും ചെയ്തുവെന്ന് കൈലാഷഹാർ വനിതാ പൊലീസ് സ്റ്റേഷന്‍ ഓഫീസർ റിങ്കി ദെബർമ പറഞ്ഞു.
ത്രിപുരയിൽ ഗർഭിണിയെ പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റില്‍ - അഗർത്തല
ഡോക്‌ടറുടെ വസ്‌ത്രത്തിൽ പ്രതി സ്‌ത്രീയുടെ മുറിയിൽ പ്രവേശിച്ച് യുവതിയെ പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു
ത്രിപുരയിൽ ഗർഭിണിയെ പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്‌റ്റിൽ
യുവതിയും ആശവർക്കറും ബഹളം വച്ചതിനെ തുടർന്ന് പ്രതി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പിന്നീട് യുവതിയുടെ ഭർത്താവ് പൊലീസിൽ പരാതി നൽകിയതിന്‍റെ പശ്ചാത്തലത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്ത്. പ്രതിയെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി. ഇയാളെ ഡിസംബർ 30 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.