തിരുവനന്തപുരം: കഞ്ചാവ് കേസിലെ പ്രതി വിഴിഞ്ഞത്ത് പിടിയിൽ. വിഴിഞ്ഞം വടുവച്ചാലിൽ മണക്കല്ല് വീട്ടിൽ ഇൻഷാദിനെ(22) ആണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെതയ്തത്. തമിഴ്‌നാട്ടിൽ നിന്ന് കഞ്ചാവ് വാങ്ങി വിഴിഞ്ഞം മേഖലയിൽ ഇയാൾ വിൽപ്പന നടത്തിയിരുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പ് പൊലീസിനെ ആക്രമിച്ച് വാഹനം അടിച്ച് തകർത്ത കേസിലും ഇയാൾ പ്രതിയായിരുന്നു.
കഞ്ചാവ് കേസ് പ്രതി പിടിയില്‍ - ലഹരി
വിഴിഞ്ഞം വടുവച്ചാലിൽ മണക്കല്ല് വീട്ടിൽ ഇൻഷാദിനെ (22) ആണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെതയ്തത്.
കഞ്ചാവ് കേസ് പ്രതി പിടിയില്‍
ഗുണ്ടാനിയമ പ്രകാരം കൂടി ഇപ്പോൾ കേസെടുത്തിട്ടുണ്ട്. വിഴിഞ്ഞം എസ്.എച്ച്.ഒ എസ്.ബി. പ്രവീണിന്‍റെ നേത്യത്വത്തിൽ എസ്.ഐമാരായ എസ്.എസ് സജി, ജി.കെ രഞ്ചിത്ത്, രജീഷ്. ആർ, സി.പി.ഒ.മാരായ എ. ജോസ്. കൃഷ്ണകുമാർ, അജികുമാർ എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ നെയ്യാറ്റിൻകരകോടതിയിൽ ഹാജരാക്കും.