മലപ്പുറം: തിരൂർ പുല്ലൂരിൽ അഞ്ച് മാസം ഗര്‍ഭിണിയായ യുവതി മൂന്നര വയസുകാരിയായ മകളേയും കൊണ്ട് കിണറ്റില്‍ ചാടി ജീവനൊടുക്കി. മൃതദേഹങ്ങള്‍ തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പുല്ലൂര്‍ വൈരങ്കോട് റോഡില്‍ വാടക വീട്ടില്‍ താമസിക്കുന്ന തസ്‌നി, മകള്‍ റിഹാന ഫാത്തിമ എന്നിവരാണ് മരിച്ചത്.
തിരൂരില്‍ ഗര്‍ഭിണിയായ യുവതി മകളെയും കൊണ്ട് കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്‌തു - pregnant woman suicide
പുല്ലൂര്‍ വൈരങ്കോട് റോഡില്‍ താമസിക്കുന്ന തസ്‌നി, മകള്‍ റിഹാന ഫാത്തിമ എന്നിവരാണ് മരിച്ചത്

ഭക്ഷണം കഴിക്കുന്നതിനിടയില്‍ തസ്‌നിയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് തെരച്ചില്‍ നടത്തുന്നതിനിടെ ഇരുമ്പ് മറയുള്ള കിണര്‍ തുറന്ന് വെച്ചത് കണ്ട് സംശയം തോന്നിയ ബന്ധുക്കള്‍ പരിശോധന നടത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.
തസ്‌നിക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉള്ളതായി ബന്ധുക്കള്‍ പറഞ്ഞു. തിരൂര്‍ അന്നാര സ്വദേശിയായ തസ്നിയും കുടുംബവും രണ്ട് വര്‍ഷത്തോളമായി പുല്ലൂരില്‍ വാടകക്ക് താമസിച്ച് വരികയായിരുന്നു. കൊവിഡ് പരിശോധനയ്ക്ക് ശേഷം പോസ്റ്റുമോർട്ടം നടത്തി മൃതദേഹങ്ങള്‍ ബന്ധുക്കൾക്ക് വിട്ടുനൽകും.