മലപ്പുറം: കാളികാവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും പോക്സോ കേസിൽ പിടിയില്‍. കാളികാവ് ചെങ്കോടിലെ സുഹൈൽ (29) ആണ് പിടിയിലായത്. 15കാരിയെ പീഡിപ്പിച്ച കേസിലാണ് മൂന്നാമത്തെ കേസിലെ അറസ്റ്റ്. 15 ദിവസം മുൻപാണ് സുഹൈൽ ജാമ്യത്തിലിറങ്ങിയത്. രണ്ടുദിവസം മുൻപ് പെൺകുട്ടിയുടെ മൊഴിപ്പകർപ്പ് കോടതി കാളികാവ് സ്റ്റേഷനിലേക്ക് കൈമാറിയിരുന്നു. മൂന്നാമത്തെ പോക്സോ കേസിലും പൊലീസ് നടപടി തുടങ്ങിയെന്നറിഞ്ഞതോടെ പ്രതി ഒളിവിലായിരുന്നു. ജാമ്യ വ്യവസ്ഥപ്രകാരം സ്റ്റേഷനിൽ ഹാജരായി ഒപ്പുവെക്കുന്നതിലും ഇയാൾ വീഴ്ചവരുത്തിയിരുന്നു.
ജാമ്യത്തിലിറങ്ങിയ പ്രതി മൂന്നാമതും പോക്സോ കേസില്‍ പിടിയില്‍ - kalikavu police station
15 ദിവസം മുൻപ് ജാമ്യത്തിലിറങ്ങിയ പ്രതി ഒളിവിലായിരുന്നു. 15കാരിയെ പീഡിപ്പിച്ച കേസിലാണ് ഇയാള്‍ മൂന്നാമതും പിടിയിലായത്.
ജാമ്യത്തിലിറങ്ങിയ പ്രതി മൂന്നാമതും പോക്സോ കേസില്‍ പിടിയില്‍
ഒരു വർഷത്തിനുള്ളിലാണ് മൂന്നു സംഭവങ്ങളും. മൊബൈൽ ഫോൺ അടക്കമുള്ളവ നൽകി പ്രലോഭിപ്പിച്ചാണ് പെൺകുട്ടികളെ വലയിലാക്കുന്നത്. 2019 മാർച്ചിൽ സ്കൂൾ വിദ്യാർഥിയെ പ്രേമം നടിച്ച് ലൈംഗികമായി പീഡിപ്പിച്ചതിനും സുഹൈൽ പിടിയിലായിരുന്നു. പലതവണ പീഡനത്തിനിരയാക്കിയതായി പെൺകുട്ടികൾ മൊഴിനൽകിയിട്ടുണ്ട്. ഈ കേസിലെ അന്വേഷണത്തിനിടെ എക്സൈസുകാരിൽ നിന്ന് രക്ഷപ്പെട്ട കഞ്ചാവു കടത്ത് കേസ് പ്രതിയേയും പൊലീസ് പിടികൂടി. നിലമ്പൂർ പോത്തുകല്ല് ഭൂദാനത്തെ പുള്ളിമാൻ റഫീഖാണ് കഞ്ചാവ് കേസില്‍ പിടിയിലായത്.