താനെ (മഹാരാഷ്ട്ര):ഭയന്ദറിൽ വനിതാ ഉദ്യോഗസ്ഥയെ ബലാത്സംഗം ചെയ്ത കേസിൽ മുൻ ബിജെപി എം.എൽ.എ നരേന്ദ്ര മേത്ത ഉൾപ്പെടെ രണ്ട് പേർക്കെതിരെ പൊലീസ് കേസെടുത്തു. മൂന്ന് ദിവസം മുമ്പ് ബിജെപിയിൽ നിന്ന് രാജിവച്ച സഞ്ജയ് താർക്കറിനും മേത്തയ്ക്കും എതിരെ യുവതിയുടെ പരാതിയിൽ റൂറൽ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. പ്രതികൾ ഒളിവിലായതിനാൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് മിറ -ഭയന്ദർ പൊലീസ് പറഞ്ഞു. രണ്ട് ദിവസം മുമ്പ് പ്രതികളിലൊരാളായ മേത്തയിൽ നിന്നും അനുഭവിച്ച ഉപദ്രവത്തെക്കുറിച്ച് ഇരയായ സ്ത്രീ പറയുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.
ബലാത്സംഗ കേസ്; ബി.ജെ.പി മുന്‍ എം.എല്‍.എക്കെതിരെ കേസ് - ബി.ജെ.പി മുന്‍ എം.എല്‍.എക്കെതിരെ കേസ്
പ്രതികൾ ഒളിവിലായതിനാൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് മിറ- ഭയന്ദർ പൊലീസ് പറഞ്ഞു. രണ്ട് ദിവസം മുമ്പ് പ്രതികളിലൊരാളായ മേത്തയിൽ നിന്നും അനുഭവിച്ച ഉപദ്രവത്തെക്കുറിച്ച് ഇരയായ സ്ത്രീ പറയുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു
1999 മുതൽ പ്രതി ഉപദ്രവിക്കുന്നുണ്ടെന്നും കുടുംബത്തെ ഭീഷണിപ്പെടുത്തുന്നതായും യുവതി പൊലീസിന് മൊഴി നൽകി. പട്ടികജാതി-ഗോത്ര അതിക്രമങ്ങൾ തടയൽ, ബലാത്സംഗം എന്നീ വകുപ്പുകൾ പ്രകാരമാണ് മേത്ത, തർക്കാർ എന്നിവർക്കെതിരെ കേസെടുത്തത്. അതേസമയം മൂന്ന് ദിവസം മുമ്പ് നരേന്ദ്ര മേത്ത ഒരു വീഡിയോയിൽ കുറ്റസമ്മതം നടത്തിയിരുന്നു. മുൻകാലങ്ങളിൽ താൻ ചെയ്ത പ്രവൃത്തികൾ ബിജെപിക്ക് മോശം പേരുണ്ടാക്കിയിട്ടുണ്ട്. പാർട്ടിയിൽ തനിക്ക് സ്ഥാനമില്ലെന്ന് ഇപ്പോൾ മനസ്സിലായി. അതിനാൽ തന്‍റെ എല്ലാ പാർട്ടി സ്ഥാനങ്ങളും ഉപേക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു