പതിനാറുകാരിയെ പീഡിപ്പിച്ച കേസ്; രണ്ടുപേര്‍ക്ക് മൂന്നുവര്‍ഷം തടവ് - താനെ കോടതി
ജില്ലാ ജഡ്‌ജി ജിപി ഷിർസത്ത് ബണ്ടി എന്ന ഇന്ദ്രാസെൻ താക്കറെ, ഗണേഷ് മുലെ എന്നിവരാണ് ശിക്ഷ വിധിച്ചത്. പ്രതികള്‍ക്ക് 7,000 രൂപ വീതം പിഴ ചുമത്തിതയതായും പ്രോസിക്യൂട്ടർ രേഖ ഹിവ്രലെ പറഞ്ഞു
താനെ (മഹാരാഷ്ട്ര): പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടുപേരെ താനെ കോടതി മൂന്നുവര്‍ഷത്തെ തടവിന് ശിക്ഷിച്ചു. പോക്സോ, എസ്.സി/എസ്.ടി വിഭാഗത്തിന് എതിരായ അതിക്രമങ്ങള്‍ തടയല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ വിധിച്ചത്. ജില്ലാ ജഡ്‌ജി ജിപി ഷിർസത്ത് ബണ്ടി എന്ന ഇന്ദ്രാസെൻ താക്കറെ, ഗണേഷ് മൂലെ എന്നിവരാണ് ശിക്ഷ വിധിച്ചത്. പ്രതികള്‍ക്ക് 7,000 രൂപ വീതം പിഴ ചുമത്തിതയതായും പ്രോസിക്യൂട്ടർ രേഖ ഹിവ്രലെ പറഞ്ഞു. ഭിവണ്ടി തഹ്‌സിലിലെ അംബാഡി നിവാസികളായ ഇരുവരും 2013 ഡിസംബർ ആറിന് വൈകുന്നേരം സ്‌കൂളിൽ നിന്ന് മടങ്ങുമ്പോൾ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.