കേരളം

kerala

ETV Bharat / jagte-raho

ലോക്ക് ഡൗണ്‍ ലംഘനം ചോദ്യം ചെയ്ത പൊലീസുകാരന്‍റെ കണ്ണില്‍ മുളകുപൊടി എറിഞ്ഞു - കണ്ണില്‍ മുളകുപൊടി എറിഞ്ഞു

പുറത്തിറങ്ങിയത് ചോദ്യം ചെയ്തതിന് ഒരാള്‍ പൊലീസുകാരന്‍റെ കണ്ണില്‍ മുളക് പൊടി വിതറുകയായിരുന്നെന്ന് കൊട്വാളി പൊലീസ് ഇന്‍സ്പെക്ടര്‍ തൗഷീഫ് ഖാന്‍ ഇ.ടി.വി ഭാരതിനോട് പറഞ്ഞു. ആറ് പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.

Chilli powder  Nipiniya checkpoint  Chilli powder into eyes  Corona lockdown  Rewa news  Madhya Pradesh lockdown  ലോക്ക് ഡൗണ്‍  പൊലീസ്  മധ്യപ്രദേശ്  കണ്ണില്‍ മുളകുപൊടി എറിഞ്ഞു  നിപിനിയ ചെക് പോസ്റ്റ്
ലോക്ക് ഡൗണ്‍ ലംഘനം ചോദ്യം ചെയ്ത പൊലീസുകാരന്‍റെ കണ്ണില്‍ മുളകുപൊടി എറിഞ്ഞു

By

Published : Apr 30, 2020, 2:19 PM IST

മധ്യപ്രദേശ്: ലോക്ക് ഡൗണ്‍ നിയമ ലംഘനം ചോദ്യം ചെയ്ത പൊലീസുകാരന്‍റെ കണ്ണില്‍ മുളക് പൊടി എറിഞ്ഞ് രക്ഷപെട്ട യുവാക്കളെ ഉടന്‍ കണ്ടെത്തുമെന്ന് പൊലീസ്. ആറ് പേര്‍ അടങ്ങുന്ന സംഘമാണ് മുളക് പൊടി എറിഞ്ഞ് രക്ഷപെട്ടത്. നിപിനിയ ചെക് പോസ്റ്റിലായിരുന്നു സംഭവം. ബൈക്കിലെത്തിയ ആറംഗ സംഘത്തെ പൊലീസുകാരന്‍ തടയുകയായിരുന്നു.

ലോക്ക് ഡൗണ്‍ ലംഘനം ചോദ്യം ചെയ്ത പൊലീസുകാരന്‍റെ കണ്ണില്‍ മുളകുപൊടി എറിഞ്ഞു

ശേഷം ഇവരോട് വിവരങ്ങള്‍ ചോദിച്ചു. ഇതിനിടെ ഒരാള്‍ പൊലീസുകാരന്‍റെ കണ്ണില്‍ മുളക് പൊടി വിതറുകയായിരുന്നെന്ന് കൊട്വാളി പൊലീസ് ഇന്‍സ്പെക്ടര്‍ തൗഷീഫ് ഖാന്‍ ഇ.ടി.വി ഭാരതിനോട് പറഞ്ഞു. ആറ് പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. ഇവരുടെ വാഹനത്തിന്‍റെ നമ്പര്‍ രേഖപ്പെടുത്തിയിരുന്നില്ല. അതെ സമയം പ്രതികളെ തിരിച്ചറിഞ്ഞതായും ഉടന്‍ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

കെവിഡ് മുന്‍കരുതലിന്‍റെ ഭാഗമായി ലോക്ക് ഡൗണ്‍ ശക്തമാക്കാന്‍ മുഖ്യമന്ത്രി സേനക്ക് നിര്‍ദ്ദേശം നല്‍കി. പൊലീസിനെതിരെ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യാനും അദ്ദേഹം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ABOUT THE AUTHOR

...view details