കോഴിക്കോട്:റോയിയെ ജോളി കൊലപ്പെടുത്തിയതിന് നാല് കാരണങ്ങൾ അക്കമിട്ട് നിരത്തി പൊലീസ്. ജോളിയുടെ അവിഹിത ബന്ധത്തെ റോയി എതിര്‍ത്തു, റോയി തോമസിന് സ്ഥിരവരുമാനമില്ല, റോയിയുടെ സ്ഥിരമായ മദ്യപാനം, റോയിക്ക് അന്ധവിശ്വാസത്തോടുള്ള എതിര്‍പ്പ് എന്നിവയാണ് കൊലക്ക് പിന്നിലെന്നാണ് കസ്റ്റഡി അപേക്ഷയില്‍ പറയുന്നത്. റോയിയെ കൊല്ലാന്‍ മാത്യുവിന്‍റെയും പ്രജികുമാറിന്‍റെയും സഹായം ലഭിച്ചെന്നും കസ്റ്റഡി അപേക്ഷയില്‍ പറയുന്നു.
റോയി തോമസിന്‍റെ കൊലക്ക് നാല് കാരണങ്ങള്‍; കസ്റ്റഡി അപേക്ഷയില്‍ അക്കമിട്ട് നിരത്തി പൊലീസ് - latest koodathayi murder case
റോയിയെ കൊല്ലാന്‍ മാത്യുവിന്‍റെയും പ്രജികുമാറിന്‍റെയും സഹായം ലഭിച്ചെന്നും കസറ്റഡി അപേക്ഷയില്‍ പൊലീസ്
കൂടത്തായി കേസ്: റോയിയെ കൊല്ലാൻ നാല് കാരണങ്ങൾ, കസ്റ്റഡി അപേക്ഷ സമർപ്പിച്ചു
മദ്യപാന ശീലമുള്ള റോയിക്ക് സ്ഥിര വരുമാനം ഇല്ലായിരുന്നു. സ്ഥിര വരുമാനമുള്ള വ്യക്തിയെ വിവാഹം ചെയ്‌ത് ജീവിക്കുകയായിരുന്നു ജോളിയുടെ ലക്ഷ്യം. കൊലപാതകത്തിലേക്ക് നയിച്ചതായി ജോളി സമ്മതിച്ച നാല് കാരണങ്ങളാണ് കസ്റ്റഡി അപേക്ഷയിൽ പൊലീസ് താമരശ്ശേരി കോടതിയിൽ സമർപ്പിച്ചത്.
Last Updated : Oct 10, 2019, 6:29 PM IST