യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി വെട്ടിപ്പരിക്കേൽപിച്ചു .കൊല്ലം അഞ്ചലിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത് . വാക്കുതർക്കത്തെ തുടർന്നായിരുന്നു ആക്രമണം. അഞ്ചൽ അസുര മംഗലം കണ്ണംകോട് ജംഗ്ഷനിൽ താമസിക്കുന്ന സിബിയെയാണ് വെട്ടിപ്പരിക്കേൽപ്പിച്ചത്.തലക്ക് ഗുരുതരമായി പരിക്കേറ്റ സിബിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
വാക്തർക്കം ; അഞ്ചലിൽ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു - anchal
റോഡിൽ വെച്ചുണ്ടായ വാക്കുതർക്കത്തെ തുടർന്ന് രാത്രി ഒമ്പത് മണിയോടുകൂടി പ്രതിയായ ഷാജഹാനും അനീഷും സിബിയുടെ വീട്ടിൽ എത്തി.തുടർന്ന് തർക്കം പറഞ്ഞു തീർക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് വീട്ടിൽ നിന്നു വിളിച്ചിറക്കി വെട്ടുകയായിരുന്നു.
വയല അനിൽ മന്ദിരത്തിൽ അനീഷ് ,കരുകോൺ സ്വദേശി ഷാജഹാൻ എന്നിവരാണ് സിബിയെ ആക്രമിച്ചത്. ഇതിൽ അനീഷിനെ അഞ്ചൽ പൊലീസ് അന്നേദിവസം രാത്രി തന്നെ അറസ്റ്റ് ചെയ്തു.മറ്റൊരു പ്രതിയായ ഷാജഹാൻ ഒളിവിലാണ്.പകൽ സമയത്തു റോഡിൽ വെച്ചുണ്ടായ വാക്കുതർക്കത്തെ തുടർന്ന് രാത്രി ഒമ്പത് മണിയോടുകൂടി ഷാജഹാനും അനീഷും സിബിയുടെ വീട്ടിൽ എത്തി.തുടർന്ന് തർക്കം പറഞ്ഞു തീർക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് വീട്ടിൽ നിന്നു വിളിച്ചിറക്കി വെട്ടുകയായിരുന്നു.
അറസ്റ്റു ചെയ്ത അനീഷിനെതിരെ വധശ്രമത്തിനു കേസെടുക്കുകയും കോടതിയിൽ ഹാജരാക്കി കോടതി റിമാൻഡ് ചെയ്തു. ഒളിവിൽ കഴിയുന്ന ഷാജഹാനായുളള തെരച്ചിൽ ഊർജിതമാക്കിയെന്നും അഞ്ചൽ എസ് ഐ അശോകൻ പറഞ്ഞു.