ഹുബ്ലി/കര്‍ണാടക: ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് ഗര്‍ഭിണിക്ക് വിഷം കലര്‍ത്തിയ പാല്‍ നല്‍കി. പാല്‍ കുടിച്ച സത്രീക്ക് ശാരീരിക അവശതകള്‍ അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും ഗര്‍ഭസ്ഥശിശു മരിച്ചു. ഇമാം ഖാനജാദെയുടെ ഭാര്യ ഫാത്തിമക്കാണ് വിഷം നല്‍കിയത്. മരിച്ച ശിശുവിന്‍റെ ശരീരം പരിശോധനകള്‍ക്കായി അയച്ചതായി പൊലീസ് അറിയിച്ചു. ഭര്‍തൃമാതാവ് ഫാത്തിമ ഖാനെജാദെയും പൊലീസ് പിടിയിലായി.
കണ്ണില്ലാത്ത ക്രൂരത; ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് ഗര്‍ഭിണിക്ക് വിഷം നല്‍കി - ഗാര്‍ഹിക പീഡനം
ഇമാം ഖാനജാദെയുടെ ഭാര്യ ഫാത്തിമക്കാണ് വിഷം നല്‍കിയത്. മരിച്ച ശിശുവിന്‍റെ ശരീരം പരിശോധനകള്‍ക്കായി അയച്ചതായി പൊലീസ് അറിയിച്ചു. ഭര്‍തൃമാതാവ് ഫാത്തിമ ഖാനെജാദെയും പൊലീസ് പിടിയിലായി
കണ്ണില്ലാത്ത ക്രൂരത: ഭര്‍ത്താവും മാതാവും ചേര്‍ന്ന് ഗര്‍ഭിണിക്ക് വിഷം നല്‍കി
ഒരു വര്‍ഷം മുന്‍പാണ് ഇവര്‍ തമ്മിലുള്ള വിവാഹം കഴിഞ്ഞത്. ഭര്‍ത്താവും മതാവും ചേര്‍ന്ന് തന്നെ പീഡിപ്പിച്ചതായി ഫാത്തിമ പറഞ്ഞു. പീഡനം കടുത്തതോടെ ഇരു വീട്ടുകാരും ചേര്‍ന്ന് ധാരണയില്‍ എത്തിയിരുന്നതായും ഫാത്തിമ പൊലീസിന് മൊഴിനല്‍കി. ഇതോടെയാണ് ഫാത്തിമ ഭര്‍തൃവീട്ടിലേക്ക് തിരിച്ച് പോയത്. ഇവിടെ വച്ചാണ് വിഷം കലര്‍ന്ന പാല്‍ നല്‍കിയത്. ഇരുവര്‍ക്കുമെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.