ലക്‌നൗ: അന്തര്‍സംസ്ഥാന വാതുവെപ്പ് സംഘത്തെ അറസ്റ്റ് ചെയ്‌ത് കാണ്‍പൂര്‍ പൊലീസ്. നാലുപേരടങ്ങുന്ന സംഘത്തെയാണ് നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡിലൂടെ കാണ്‍പൂര്‍ പൊലീസ് അറസ്റ്റ് ചെയ്‌തത്. അനില്‍ ഗുപ്ത, സൗരഭ് അറോറ, വിനയ് മിശ്ര, വിക്കി ഗുപ്ത വിനയ് എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നായി രണ്ട് കോടിയില്‍ അധികം രൂപയും പിടിച്ചെടുത്തു.
അന്തര്‍സംസ്ഥാന വാതുവെപ്പ് സംഘത്തെ പിടികൂടി കാണ്‍പൂര്‍ പൊലീസ് - Kanpur Police busts inter-state betting racket
നാലുപേരടങ്ങുന്ന സംഘത്തെയാണ് നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡിലൂടെ കാണ്‍പൂര്‍ പൊലീസ് അറസ്റ്റ് ചെയ്‌തത്
സൗത്ത്-വെസ്റ്റ് പൊലീസ് സൂപ്രണ്ടുമാരുടെ നേതൃത്വത്തിലായിരുന്നു റെയ്‌ഡ്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ യശോദ നഗറില്‍ നടത്തിയ പരിശോധനയിലാണ് അനില്‍ ഗുപ്ത എന്ന അനീഷിന്‍റെ വീട്ടില്‍ നിന്നും 6.52 ലക്ഷം രൂപ പൊലീസ് പിടികൂടിയതെന്ന് സൗത്ത് എസ്‌പി ദീപക് ഭൂക്കര്‍ പറഞ്ഞു. തുടര്‍ന്ന് റായ്‌പൂര്‍വയിലും ഗോവിന്ദ് നഗറിലും പൊലീസ് റെയ്‌ഡ് നടത്തുകയും രണ്ട് കോടി രൂപ കണ്ടെത്തുകയും ചെയ്‌തു. എട്ട് മൊബൈല്‍ ഫോണുകളും ചില രേഖകളും അറസ്റ്റിലായവരില്‍ നിന്ന് കണ്ടെടുത്തു. കോടതിയില്‍ഹാജരാക്കിയ പ്രതികളെ ജയിലിലേക്ക് മാറ്റി.