ന്യൂഡല്‍ഹി:തനിക്ക് നേരെ വധശ്രമം ഉണ്ടായെന്ന് കാണിച്ച് ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ അധ്യക്ഷ ഐഷി ഘോഷ് പൊലീസില്‍ പരാതി നല്‍കി. വധശ്രമത്തിന് എബിവിപിക്കെതിരെയാണ് പരാതി നല്‍കിയത്. കരുതിക്കൂട്ടി കൊലപ്പെടുത്താനുള്ള ഗുഢാലോചനയാണെന്നും അതിന്‍റെ ഭാഗമായി ഗുണ്ടാ ആക്രമണമുണ്ടാക്കുകയുമാണ് ചെയ്തതെന്നും പരാതിയില്‍ പറയുന്നു.
അക്രമികളെ അറസ്റ്റ് ചെയ്യാനും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനും ഐഷി ആവശ്യപ്പെട്ടു.
'കരുതിക്കൂട്ടി കൊലപ്പെടുത്താനുള്ള ഗൂഢാലോചന; പൊലീസിന് പരാതി നല്‍കി ഐഷി - ജെഎന്‍യു വിദ്യാര്‍ഥി
വധശ്രമത്തിന് എബിവിപിക്കെതിരെയാണ് പരാതി നല്‍കിയത്. കരുതിക്കൂട്ടി കൊലപ്പെടുത്താനുള്ള ഗുഢാലോചനയാണെന്നും പരാതിയില്‍ പറയുന്നു.
ജനുവരി അഞ്ചിനാണ് ആക്രമണമുണ്ടായത്. ഗംഗാ ബസ്റ്റോപ്പിന് സമീപത്ത് എബിവിപി പ്രവർത്തർ ഒത്തുകൂടിയതിന് തെളിവുണ്ടെന്നും പരാതിയില്‍ പറയുന്നു. കാറിലെത്തിയ 20-30 പേര്‍ അടങ്ങുന്ന സംഘം തന്നെ വലിച്ചിഴച്ച് കൊണ്ടുപോയി. ഇതില്‍ ഒരാള്‍ മുഖം മൂടി ധരിച്ചിരുന്നില്ല. അയാളെ കണ്ടാല്‍ തിരിച്ചറിയുമെന്നും ഐഷിയുടെ പരാതിയിലുണ്ട്. പലതവണ അവര്‍ വടികൊണ്ട് തന്‍റെ തലക്കടിച്ചെന്നും ഐഷി പറഞ്ഞു. നിലത്ത് വീണ തന്നെ ചവിട്ടുകയും മാരകമായി മര്‍ദ്ദിക്കുകയും ചെയ്തു. നിഖില്‍ മാത്യു എന്ന് വിദ്യാര്‍ഥി തന്നെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹവും ആക്രമിക്കപ്പെട്ടു. എന്നെയും ഞാനുമായി ബന്ധപ്പെട്ടവരേയും കൊല്ലുകയായിരുന്നു സംഘത്തിന്‍റെ ലക്ഷ്യമെന്നും ഐഷി പറഞ്ഞു.