ന്യൂഡല്‍ഹി: വികാസ് ദുബെ പൊലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. കുറ്റവാളിയെ സുരക്ഷിതമായി കോടതിയില്‍ എത്തിക്കാന്‍ പോലും സര്‍ക്കാറിന് കഴിഞ്ഞില്ല . പ്രതിക്ക് ഉന്നതരുമായുള്ള ബന്ധം പുറത്ത് വരാതിരിക്കാനാണ് കൊലപാതകമെന്നും കപില്‍ സിബല്‍ ആരോപിച്ചു.
വികാസ് ദുബെയുടെ കൊലപാതകം: ഉത്തര്‍ പ്രദേശ് സര്‍ക്കാരിനെതിരെ കപില്‍ സിബല്‍ - കപില്‍ സിബല്‍
കുറ്റവാളിയെ സുരക്ഷിതമായി കോടതിയില്‍ എത്തിക്കാന്‍ പോലും സര്‍ക്കാറിന് കഴിഞ്ഞില്ല. പ്രതിക്ക് ഉന്നതരുമായുള്ള ബന്ധം പുറത്ത് വരാതിരിക്കാനാണ് കൊലപാതകമെന്നും അദ്ദേഹം ആരോപിച്ചു.
വികാസ് ദുബെയുടെ കൊലപാതകം: ഉത്തര്‍ പ്രദേശ് സര്‍ക്കാറിനെതിരെ കപില്‍ സിബല്‍
വെള്ളിയാഴ്ചയാണ് പൊലീസുമായി നടന്ന ഏറ്റുമുട്ടലില്‍ ദുബെ കൊല്ലപ്പെട്ടത്. അദ്ദേഹത്തെ കോടതിയില്‍ ഹാരജാക്കാന്‍ കൊണ്ടു പോകും വഴി വാഹനം അപകടത്തില്‍ പെടുകയായിരുന്നു. രക്ഷപെടാന്‍ ശ്രമിച്ച ദുബെയെ പൊലീസ് ഭൗതി പ്രദേശത്ത് വച്ച് വെടിവച്ച് കൊന്നെന്നാണ് ഓദ്യോഗിക വിശദീകരണം. കാണ്‍പൂര്‍ പൊലീസ് സ്റ്റേഷനിലെ എട്ട് പൊലീസുകാരെ വെടിവച്ച് കൊന്ന കേസിലെ പ്രതിയാണ് ദുബെ.