കേരളം

kerala

ETV Bharat / jagte-raho

ഇരിങ്ങാലക്കുട കൊലപാതകത്തില്‍ തുമ്പില്ലാതെ പൊലീസ് - ഇരിങ്ങാലക്കുട മാര്‍ക്കറ്റ്

മാടുകളെ അറക്കുന്ന രീതിയില്‍ കഴുത്തില്‍ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ചാണ് കൊലപാതകം. ഇതോടെ ഇറച്ചി മാര്‍ക്കറ്റിലെ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാനക്കാര തൊഴിലാളികള്‍ അടക്കം ഒട്ടേറെ പേരെ പൊലീസ് ഇതിനകം വിശദമായി ചോദ്യം ചെയ്തു കഴിഞ്ഞു.

ഇരിങ്ങാലക്കുട കൊലക്കേസ്: ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് അന്വേഷണം

By

Published : Nov 17, 2019, 8:19 PM IST

Updated : Nov 17, 2019, 9:04 PM IST

ഇരിങ്ങാലക്കുട: ഈസ്റ്റ് കോമ്പാറയില്‍ ആലീസ് കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസ് അന്വേഷണം എങ്ങുമെത്തിയില്ല. അന്വേഷണം ഇതര സംസ്ഥാന തൊഴിലാളികളിലേക്ക് നീങ്ങുന്നതായി പൊലീസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി ഇറച്ചി മാര്‍ക്കറ്റിലെ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാനക്കാര തൊഴിലാളികളെ ചേദ്യം ചെയ്തു. എങ്കിലും കാര്യമായ തുമ്പൊന്നും കിട്ടിയില്ലന്നാണ് സൂചന.

ഇരിങ്ങാലക്കുട കൊലപാതകത്തില്‍ തുമ്പില്ലാതെ പൊലീസ്

മാര്‍ക്കറ്റും പരിസരവും ആഴ്ചകളായി പൊലീസ് നിരീക്ഷണത്തിലാണ്. മാടുകളെ അറക്കുന്ന രീതിയില്‍ കഴുത്തില്‍ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ചയിരുന്നു കൊലപാതകം. 12 പ്രത്യേക സംഘങ്ങളായാണ് പൊലീസ് അന്വേഷണം. കൊലപാതകം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്താത്തത് പൊലീസിനെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്.

വ്യാഴാഴ്ച വൈകിട്ട് ആറരയോടെയാണ് ഈസ്റ്റ് കോമ്പാറ എലുവത്തിങ്കല്‍ കൂനന്‍ പരേതനായ പോള്‍സന്‍റെ ഭാര്യ ആലീസിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വീട്ടിലെ സന്ദര്‍ശന മുറിയില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹം വെള്ളിയാഴ്ച വൈകിട്ടോടെ ബന്ധുക്കള്‍ക്ക് വിടുനല്‍കി. ഇംഗ്ലണ്ടിലുള്ള മകന്‍ എത്തിയതിന് ശേഷം ഇന്നലെ രാവിലെ 11.30ന് സെന്‍റെ തോമസ് കത്തീഡ്രല്‍ സെമിത്തേരിയില്‍ ആലീസിന്‍റെ മൃതദേഹം സംസ്‌കരിച്ചു.

Last Updated : Nov 17, 2019, 9:04 PM IST

ABOUT THE AUTHOR

...view details