കേരളം

kerala

ETV Bharat / jagte-raho

നിക്ഷേപ തട്ടിപ്പ്; നിഷാദ് കിളിയിടുക്കിലിന്‍റെ വീട്ടിൽ പൊലീസ് പരിശോധന - മണി ചെയിൻ

ഏകദേശം 1300 കോടിയിൽ ഏറെ അനധികൃതമായി നിക്ഷേപം സ്വീകരിച്ചതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.

Investment fraud  Nishad Kiliyidukil's house  Police search Nishad Kiliyidukil's house  മലപ്പുറം  മണി ചെയിൻ  ബെംഗലരു
നിക്ഷേപ തട്ടിപ്പ്; നിഷാദ് കിളിയിടുക്കിലിന്‍റെ വീട്ടിൽ പൊലീസ് പരിശോധന

By

Published : Oct 19, 2020, 9:49 PM IST

മലപ്പുറം: മണി ചെയിൻ മാതൃകയിൽ നിക്ഷേപ തട്ടിപ്പ്. ബെംഗലരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോൺ റിച്ച് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡിന്‍റെ ഉടമ നിഷാദ് കിളിയിടുക്കിലിന്‍റെ വീട് പൊലീസ് റെയ്ഡ് ചെയ്‌തു. നിഷാദ് കിളിയിടുക്കിലിന്‍റെ ഉടമസ്ഥതയിലുള്ള വാഹനം പൊലീസ് കസ്‌റ്റഡിയിലെടുത്തു. മണി ചെയിൻ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെയും പരസ്യം ചെയ്ത് നിയമാനുസൃത രേഖയോ ആധികാരികതയോ ഇല്ലാതെ കോടിക്കണക്കിന് രൂപ നിക്ഷേപം സ്വീകരിച്ചതിനാണ് നിഷാദ് കിളിയിടുക്കിലിനനെതിരെ പൊലീസ് കേസടുതത്ത്. ഏകദേശം 1300 കോടിയിൽ ഏറെ അനധികൃതമായി നിക്ഷേപം സ്വീകരിച്ചതായാണ് ആദ്യ അന്വേഷണത്തിൽ വ്യക്തമായത്. നിഷാദിന്‍റെ ഉടമസ്ഥതയിലുള്ള സ്വത്തുക്കൾ കണ്ടെത്തി നിയമ നടപടി സ്വീകരിക്കുന്നതിന്‍റെ ഭാഗമായാണ് കാർ കസ്റ്റഡിയിൽ എടുത്തത്.

നിക്ഷേപ തട്ടിപ്പ്; നിഷാദ് കിളിയിടുക്കിലിന്‍റെ വീട്ടിൽ പൊലീസ് പരിശോധന

കമ്പനി ഉടമ ഇത്തരത്തിൽ ബിസിനസ് നടത്തി കോടികൾ സ്വരൂപിച്ചതായാണ് പൊലീസിന്‍റെ അന്വേഷണത്തിൽ നിന്നും വ്യക്തമാകുന്നത്. ഈ കമ്പനിക്ക് വിവിധ മൾട്ടിനാഷണൽ കമ്പനികളുമായി ബന്ധമുണ്ടെന്നും ജനങ്ങളെ തെറ്റിധരിപ്പിച്ചിരുന്നു. ഇനിയും കൂടുതൽ നടപടികൾ ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.

ABOUT THE AUTHOR

...view details