തെലങ്കാനയിൽ പതിനേഴുകാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി - കരിംനഗർ വാർത്തകൾ
ഇന്‍റർമീഡിയറ്റ് ഒന്നാം വർഷ വിദ്യാർഥിയായ രാധികയെയാണ് കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്
തെലങ്കാനയിൽ പതിനേഴുകാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
ഹൈദരാബാദ്: തെലങ്കാനയിലെ കരിംനഗറിൽ പതിനേഴുകാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്‍റർമീഡിയറ്റ് ഒന്നാം വർഷ വിദ്യാർഥിയായ രാധികയെയാണ് കഴുത്തിൽ മുറിവുകളോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാധിക വീട്ടിൽ തനിച്ചായിരുന്നപ്പോഴാണ് മരണം സംഭവിച്ചത്. മൃതദേഹം കണ്ട അയൽവാസികകളാണ് മാതാപിതാക്കളെയും പൊലീസിനെയും വിവരം അറിയിച്ചത്. മരണകാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.