കേരളം

kerala

ETV Bharat / jagte-raho

തൊളിക്കോട് പീഡനം: ഇമാം ഷെ​ഫീ​ഖ് അ​ൽ ഖാ​സി​മി അറസ്റ്റിൽ - imaam

ത​മി​ഴ്നാ​ട്ടി​ലെ മ​ധു​ര​യി​ൽ​നി​ന്നാണ് നെ​ടു​മ​ങ്ങാ​ട് ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

ഷെഫീഖ് അല്‍ ഖാസിമി

By

Published : Mar 7, 2019, 11:32 PM IST

തി​രു​വ​ന​ന്ത​പു​രം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പ്ര​ലോ​ഭി​പ്പി​ച്ച് വ​ന​ത്തി​നു​ള്ളി​ൽ കൊ​ണ്ടു​പോ​യി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേസി​ൽ തൊ​ളി​ക്കോ​ട് പ​ള്ളി മു​ൻ ഇ​മാം ഷെ​ഫീ​ഖ് അ​ൽ ഖാ​സി​മി പി​ടി​യി​ലായി.ഇ​മാ​മി​നെ ഒ​ളി​വി​ൽ ക​ഴി​യാ​ൻ സ​ഹാ​യി​ച്ച ഫാ​സി​ലി​നേ​യും പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. ഒ​ളി​വി​ൽ പോ​കാ​ൻ ഉ​പ​യോ​ഗി​ച്ച വാ​ഹ​ന​വും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

ഒ​രു മാ​സ​ത്തോ​ള​മാ​യി ഷെ​ഫീ​ഖ് ഒ​ളി​വി​ലാ​യി​രു​ന്നു.ഷാഡോ പൊലീസ് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘവും ഇന്ന് രാവിലെ മുതൽ മധുരയിൽ പലയിടങ്ങളിൽ തെരച്ചിൽ നടത്തിയിരുന്നു. വൈകീട്ടോടുകൂടിയാണ് ഇമാമിനെ പിടികൂടിയത്. സ്കൂ​ളി​ൽ നി​ന്നും ഉ​ച്ച​സ​മ​യ​ത്ത് പു​റ​ത്തു​വ​ന്ന പെ​ണ്‍​കു​ട്ടി​യെ സ്വ​ന്തം വാ​ഹ​ന​ത്തി​ൽ ക​യ​റ്റി ആ​ളി​ല്ലാ​ത്ത പ്ര​ദേ​ശ​ത്ത് എ​ത്തി​ച്ച് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ് ഇമാമിനെതിരായ പരാതി.

ABOUT THE AUTHOR

...view details