മലപ്പുറം: തിരൂരങ്ങാടിയിൽ നിന്ന് അനധികൃത മദ്യം പിടികൂടി. പരപ്പനങ്ങാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി.കെ മുഹമ്മദ് ഷഫീഖിന്‍റെ നേതൃത്വത്തിൽ തിരൂരങ്ങാടി കക്കാട് ഭാഗത്ത് നടത്തിയ വാഹന പരിശോധനയിലാണ് എടരിക്കോട് സ്വദേശികളും സഹോദരങ്ങളുമായ ഷിജു,ഷൈബു എന്നിവരിൽ നിന്ന് മദ്യം പിടികൂടിയത് . ജീപ്പിൽ കടത്തുകയായിരുന്ന 30.5 ലിറ്റർ മദ്യമാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്.
തിരൂരങ്ങാടിയിൽ നിന്ന് അനധികൃത മദ്യം പിടികൂടി - മലപ്പുറം വാർത്തകൾ
ജീപ്പിൽ കടത്തുകയായിരുന്ന 30.5 ലിറ്റർ മദ്യമാണ് പിടികൂടിയത്
തിരൂരങ്ങാടിയിൽ നിന്ന് അനധികൃത മദ്യം പിടികൂടി
വാഹന പരിശോധനയിൽ പ്രിവന്‍റീവ് ഓഫീസർമാരായ പ്രജോഷ്‌കുമാർ ടി, പ്രദീപ് കുമാർ കെ, സിവിൽ എക്സൈസ് ഓഫീസർമാരായ നിതിൻ, സുഭാഷ്, ശിഹാബുദ്ധീൻ, വനിത സിവിൽ എക്‌സൈസ് ഓഫീസർ സിന്ധു, ഡ്രൈവർ വിനോദ് കുമാർ എന്നിവർ പങ്കെടുത്തു.