വീട്ടില്‍ ചാരായം വാറ്റ്, യുവാവ് പിടിയില്‍
പൗണ്ട് പുലിക്കിണ്ടിപറമ്പിൽ ഷിനോജാണ് പിടിയിലായത്
വീട്ടില്‍ ചാരായം വാറ്റ്, യുവാവ് പിടിയില്‍
തൃശൂര്‍: വരന്തരപ്പിള്ളിയിൽ വീട്ടിൽ ചാരായം വാറ്റിയ യുവാവ് പിടിയിൽ. പൗണ്ട് പുലിക്കിണ്ടിപറമ്പിൽ ഷിനോജാണ് പിടിയിലായത്. ഇയാളിൽ നിന്ന് 2 ലിറ്റർ ചാരായവും 25 ലിറ്റർ വാഷും വാറ്റുപകരണങ്ങളും വരന്തരപ്പിള്ളി പൊലീസ് പിടികൂടി. വീട്ടില്‍ ഇയാള്‍ മാത്രമാണ് താമസം. വരന്തരപ്പിള്ളി എസ്എച്ച്ഒ എസ്.ജയകൃഷ്ണൻ, എസ്ഐ ഐ.സി ചിത്തരഞ്ചൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.