ഒഡീഷയിൽ വൻ ആയുധ വേട്ട - ഒഡീഷയിൽ വൻ ആയുധ വേട്ട
ഗുണ്ടകളായ സഹോദരങ്ങളുടെ വീട്ടിൽ പൊലീസ് നടത്തിയ റെയ്ഡിൽ നിരവധി ആയുധങ്ങളും വെടിയുണ്ടകളും പിടിച്ചെടുത്തു
ഭുവനേശ്വർ: ഒഡീഷയിൽ വൻ ആയുധ വേട്ട. കട്ടക്കിലെ ധളസാമന്തിൽ ഗുണ്ടകളായ സഹോദരങ്ങളുടെ വീട്ടിൽ പൊലീസ് നടത്തിയ റെയ്ഡിൽ നിരവധി ആയുധങ്ങളും വെടിയുണ്ടകളും പിടിച്ചെടുത്തു. നിരവധിപേരെ പൊലീസ് കസ്‌റ്റ്ഡയിലെടുത്തു. ഈ ആയുധങ്ങൾ എങ്ങനെയാണ് കട്ടക്കിൽ എത്തിയതെന്ന് അന്വേഷിക്കുകയാണെന്ന് ഒഡീഷ പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഗുണ്ടാസംഘങ്ങളിൽ ഒരാൾ ആയുധ കച്ചവടം നടത്തുന്ന ആളാണെന്ന് സംശയിക്കുന്നതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ഇവർക്ക് തീവ്രവാദ ബന്ധം ഉണ്ടോന്നും അന്വേഷിക്കുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു.