കണ്ണൂര്‍: മാരക ലഹരി വസ്തുവായ നൈട്രസപാം ഗുളികകളുമായി യുവാവ് പിടിയില്‍. തളിപ്പറമ്പ് ഷമീമ മന്‍സിലില്‍ ടി.കെ റിയാസ് (26) ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്ന് 206 ലഹരി ഗുളികകള്‍ എക്സൈസ് പിടികൂടി. തളിപ്പറമ്പ് സഹകരണ ആശുപത്രി കാന്‍റീന്‍ പരിസരത്ത് നടത്തിയ പരിശോധനക്കിടെയാണ് ഇയാള്‍ പിടിയിലായത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് സംഘം പരിശോധന നടത്തിയത്.
തളിപ്പറമ്പില്‍ വന്‍ ലഹരി മരുന്ന് വേട്ട - നൈട്രസപാം ഗുളിക
ഷമീമ മന്‍സിലില്‍ ടി.കെ റിയാസ് (26) ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്ന് 206 ലഹരി ഗുളികകള്‍ എക്സൈസ് പിടികൂടി
![തളിപ്പറമ്പില്‍ വന്‍ ലഹരി മരുന്ന് വേട്ട Huge drug poisoning in Taliparamba drug poisoning in Taliparamba തളിപ്പറമ്പില്‍ വന്‍ ലഹരി മരുന്ന് വേട്ട നൈട്രസപാം ഗുളിക തളിപ്പറമ്പ് എക്സൈസ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5523871-452-5523871-1577543508616.jpg)
കേളജുകള്‍ കേന്ദ്രീകരിച്ച് യുവാക്കള്‍ക്ക് ലഹരി എത്തിച്ച് നല്‍കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് അറസ്റ്റിലായ റിയാസ് എന്ന് പൊലീസ് പറഞ്ഞു. ഒരു ഗുളിക 200 മുതല്‍ 300 രൂപ വരെ വിലയ്ക്കാണ് ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കുന്നത്. മുംബൈയില്‍ നിന്നാണ് ഗുളിക എത്തിക്കുന്നത്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്. കൃഷ്ണകുമാര്‍, ഓഫീസര്‍മാരായ കെ.പി.മധുസൂദനന്‍, പി.വി.ബാലകൃഷ്ണന്‍, കെ.ടി.എന്‍ മനോജ്, കെ.വി നികേഷ്, സി.വി.അനില്‍കുമാര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.