കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. ചടയമംഗലം നെട്ടതറ സ്വദേശി ഷാരോൺ ദേവ് എന്ന ഇരുപത്തിയൊന്നുകാരനെയാണ് പൊലീസ് അറസ്‌റ്റ് ചെയ്തത്.
കൊല്ലത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്‌റ്റിൽ - ചടയമംഗലം വാർത്തകൾ
ചടയമംഗലം നെട്ടതറ സ്വദേശി ഷാരോൺ ദേവാണ് അറസ്‌റ്റിലായത്.
കൊല്ലത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്‌റ്റിൽ
മൊബൈൽ ഫോൺ വഴി പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച ഷാരോൺവീട്ടിൽ ആരുമില്ലാത്ത സമയത്ത് കുട്ടിയുടെ വീട്ടില്‍ വരുന്നത് പതിവാക്കി. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ രക്ഷകർത്താക്കളെ വിവരം അറിയിച്ചു. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. വൈദ്യ പരിശോധനയിൽ കുട്ടി ശാരീരിക പീഡനത്തിന് ഇരയായതായി തെളിഞ്ഞു. ഇതോടെയാണ് ഷാരോണിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.